അടച്ചിട്ട ബാറുകളെല്ലാം തല്‍ക്കാലം തുറക്കണമെന്ന് ധനകാര്യമന്ത്രി കെ എം മാണി. നിലവാരം ഉയര്‍ത്താന്‍ ബാറുടമകള്‍ക്ക് മൂന്ന് മാസം സമയം നല്‍കണമെന്നും മാണി നിര്‍ദ്ദേശിച്ചു. ഈ അഭിപ്രായ പ്രകടനത്തിലൂടെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനെതിരെ ശക്തമായ നീക്കമാണ് മാണി നടത്തിയിരിക്കുന്നത്.
നിലവാരം ഉയര്‍ത്താന്‍ മൂന്ന് മാസം സമയം നല്‍കണമെന്നും എന്നിട്ടും നിലവാരമുയര്‍ത്താത്ത ബാറുകളാണ് പൂട്ടേണ്ടതെന്നുമാണ് മാണി പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ചിലതിന് നിലവാരമുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു എന്നും മാണി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മാണി ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത്.
എന്നാല്‍ യു ഡി എഫിലെ മറ്റൊരു മുഖ്യപങ്കാളിയായ മുസ്ലിം ലീഗിന് 418 ബാറുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടാണുള്ളത്.