അഞ്ചാം മന്ത്രി വേണോ എന്ന് യുഡിഎഫ് തീരുമാനിക്കും: മുഖ്യമന്ത്രി
ചൊവ്വ, 27 മാര്‍ച്ച് 2012 (17:09 IST)
PRO
PRO
മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നം യു ഡി എഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിലെ ചര്‍ച്ചയ്ക്കു ശേഷമായിരിക്കും തീരുമാനമെടുക്കുക. ലീഗ് യു ഡി എഫിലെ പ്രധാന കക്ഷിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ത്ഥിയെ യു ഡി എഫ് തീരുമാനിക്കും. കോണ്‍ഗ്രസ് അല്ല സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. കെ ബി ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന കേരളാ കോണ്‍ഗ്രസ്(ബി)യുടെ ആവശ്യവും ബുധനാഴ്ച ചേരുന്ന യു ഡി എഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അനൂപ് ജേക്കബിന്റെ വകുപ്പും സത്യപ്രതിജ്ഞാ തീയതിയും യുഡിഎഫ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.