കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരള കലാരംഗത്തുനിന്നുള്ള മൂന്ന് പേര്‍ക്ക് പുരസ്കാരം. ബി ശശികുമാര്‍ (വയലിന്‍) കലാമണ്ഡലം കുട്ടന്‍ (കഥകളി) കലാമണ്ഡലം ലീലാമ്മ (മോഹിനിയാട്ടം) എന്നിവരെയാണ് സംഗീത നാടക അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചത്.
കഥകളി കലാകാരനായ കലാമണ്ഡലം കുട്ടന്‍ പാലക്കാട് വെള്ളിനേഴി ഞാളാകുറിശ്ശി സ്വദേശിയാണ്. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം പ്രിന്‍സിപ്പലായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മോഹിനിയാട്ടം കലാകാരിയായ കലാമണ്ഡലം ലീലാമ്മ കോട്ടയം മറ്റക്കര സ്വദേശിയാണ്. ഷൊര്‍ണ്ണൂര്‍ കലാമണ്ഡലത്തിലെ മോഹിനിയാട്ടം വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തെ പറ്റി ഗവേഷണം ചെയ്യാന്‍ സ്വന്തമായി ഒരു സ്ഥാപനം നടത്തുന്ന ലീലാമ്മ ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ അത്താണിയിലാണ് താമസം.
മികച്ച വയലിനിസ്റ്റായ ബി.ശശികുമാര്‍ തിരുവല്ല സ്വദേശിയാണ്. ഇപ്പോള്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ജോലിനോക്കുന്നു.