പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കുന്നു. നോട്ട് നിരോധനം തുഗ്ലക് പരിഷ്കരണം എന്ന എം ടി വാസുദേവൻ നായരുടെ വാക്കുകൾ കടമെടുത്താണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.
സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്രം നേരിടുന്നത് ഒട്ടകപ്പക്ഷി നയത്തിലൂടെയാണെന്ന് തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. ബാങ്കില്‍ പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ ആളില്ല അഞ്ച് മാസം കഴിഞ്ഞിട്ടും നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒടുങ്ങിയിട്ടില്ല. സർക്കാർ ലക്ഷ്യമിട്ട 20 ശതമാനം നികുതി വരുമാനം നേടാന്‍ സാധിക്കില്ല, 15 ശതമാനമേ നേടാനാവുകയുള്ളുവെന്ന് തോമസ് ഐസക്.
എം ടിയുടെ ജീവിതവും കൃതികളും ഉദ്ധരിച്ച് പരാമർശങ്ങൾ ബജറ്റിൽ ഉൾക്കൊള്ളിച്ച് ധനമന്ത്രി. ജീവിത ശൈലീ രോഗങ്ങൾക്ക് സൗജന്യ ചികിത്സ അനുവദിക്കുമെന്ന് തോമസ് ഐസക്. കിഫ്ബി കാര്യക്ഷമമെന്ന് തോമസ് ഐസക്. കിഫ്ബിയിൽ 25,000 കോടി. സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപമാകും കിഫ്ബിയിൽ സാധ്യമാവുക. വാറ്റും ജി എസ് ടിയും പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് തോമസ് ഐസക്. ആരു മാസം കൊണ്ട് കിഫ്ബി നേട്ടം കൈവരിച്ചു.