ആഗോള തലത്തില്‍ ഏറെ ജനകീയമായ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങള്‍ അയക്കാനും ആശയവിനിമയത്തിനും ഇതിനേക്കാള്‍ സിംപിളായ ഒരു പ്ലാറ്റ്‌ഫോം ഇല്ല. ഇടയ്ക്കിടെ വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ വരാറുണ്ട്. അങ്ങനെയൊരു പുതിയ അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് വാട്‌സ്ആപ്പ് ഇപ്പോള്‍.
വാട്‌സ്ആപ്പില്‍ വോയ്‌സ് മെസേജ് അയക്കുമ്പോള്‍ അത് മെസേജ് അയക്കുന്ന ആള്‍ക്ക് തന്നെ കേട്ട ശേഷം അയക്കാന്‍ സാധിക്കും. മെസേജ് അയക്കും മുന്‍പ് കേട്ട് നോക്കാന്‍ നേരത്തെ സാധിച്ചിരുന്നില്ല. ഐഒഎസ്, ആന്‍ഡ്രോയ്ഡ് ബീറ്റ യൂസേഴ്‌സ് എന്നിവര്‍ക്കാണ് പുതിയ അപ്‌ഡേഷന്‍ ലഭിക്കുക.
Whats App New feature
ആര്‍ക്കെങ്കിലും വോയ്‌സ് മെസേജ് അയക്കുന്നതിനു മുന്‍പ് ചെയ്യേണ്ടത് ഇത്രമാത്രം. വോയ്‌സ് മെസേജ് ലോക്ക് ഓപ്ഷനില്‍ ഇട്ട് വേണം ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍. മെസേജ് സെന്‍ഡ് ചെയ്യും മുന്‍പ് നാം റെക്കോര്‍ഡ് ചെയ്ത വോയ്‌സ് കേള്‍ക്കാനുള്ള ഓപ്ഷന്‍ കാണാം. അതില്‍ പ്ലേ കൊടുത്താല്‍ റെക്കോര്‍ഡ് ചെയ്ത വോയ്‌സ് മുഴുവനായി കേള്‍ക്കാം. മെസേജ്ക്ക് കൃത്യമാണെങ്കില്‍ നമുക്ക് സെന്‍ഡ് ചെയ്യാനും അല്ലെങ്കില്‍ അത് ഡെലീറ്റ് ചെയ്ത് വേറെ റെക്കോര്‍ഡ് ചെയ്യാനും ഓപ്ഷനുണ്ട്.