നിങ്ങള്‍ അയച്ച ചിത്രം കണ്ടശേഷം തനിയെ ഡെലീറ്റ് ആകും, മറ്റുള്ളവര്‍ക്ക് സേവ് ചെയ്യാന്‍ സാധിക്കില്ല; വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഭീമനായ വാട്‌സ്ആപ്പ്. ഷെയര്‍ ചെയ്യുന്ന പടമോ വീഡിയോയോ ഒരു തവണ തുറന്നാല്‍ തനിയെ ഡിലീറ്റ് ആകുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നമ്മള്‍ അയക്കുന്ന ചിത്രങ്ങളും വീഡിയോയും അപ്പുറത്തുള്ള ആള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനോ സേവ് ചെയ്യാനോ സാധിക്കില്ല എന്നതാണ് ഈ ഫീച്ചറുകൊണ്ടുള്ള ഉപകാരം. ഗ്രൂപ്പ് ചാറ്റിലും ഈ സൗകര്യം ലഭ്യമാണ്.
ചെയ്യേണ്ടത് ഇത്രമാത്രം
ഈ ഫീച്ചര്‍ ലഭിക്കണമെങ്കില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് ആദ്യം അപ്‌ഡേറ്റ് ചെയ്യണം. ഏറ്റവും പുതിയ അപ്‌ഡേഷന്‍ ചെയ്തവര്‍ക്കേ ഈ ഫീച്ചര്‍ ലഭ്യമാകൂ. പടങ്ങളും വീഡിയോയും അയക്കുമ്പോള്‍ 'വ്യൂ വണ്‍സ്' എന്ന ഓപ്ഷന്‍ കാണാം. ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഓകെ നല്‍കിയാല്‍ പുതിയ ഫീച്ചര്‍ ലഭിക്കും. ഓരോ തവണ അയക്കുമ്പോഴും നമ്മള്‍ അയക്കുന്ന ചിത്രം ഒരു തവണ കണ്ടാല്‍ ഡെലീറ്റ് ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ചേര്‍ക്കാനുള്ള സ്ഥലം അറിയില്ലേ? അതിന്റെ തൊട്ടടുത്ത് വലതുവശത്തായി കാണുന്ന ക്ലോക്കിന്റെ ചിഹ്നത്തില്‍ തൊട്ടാല്‍ വ്യൂ വണ്‍സ് ഓപ്ഷന്‍ ആക്ടിവേറ്റാകും. താഴെയുള്ള ചിത്രത്തില്‍ കാണുന്നതുപോലെ.
ഈ ഫീച്ചര്‍ കൊണ്ടുള്ള ഉപകാരം
വ്യൂ വണ്‍സ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍ നമ്മള്‍ അയക്കുന്ന ചിത്രങ്ങളും വീഡിയോയും സ്വീകരിക്കുന്ന ആളുടെ ഫോണില്‍ സേവ് ആകില്ല. ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. ഒറ്റതവണ തുറന്നാല്‍ അത് ഡെലീറ്റ് ആയി പോകും. ഫോര്‍വേഡ് ചെയ്യാനും സാധിക്കില്ല.
സേവ് ചെയ്യാന്‍ ഒരേ ഒരു മാര്‍ഗം
വ്യൂ വണ്‍സ് ഫീച്ചര്‍ ആക്ടിവേറ്റാക്കി അയക്കുന്ന ചിത്രങ്ങള്‍ തുറക്കുമ്പോള്‍ തന്നെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കും. അങ്ങനെ സ്‌ക്രീന്‍ഷോട്ട് എടുത്താല്‍ അവ ഷെയര്‍ ചെയ്യാനും സാധിക്കും. മാത്രമല്ല അയച്ച് 14 ദിവസമായിട്ടും തുറക്കാത്ത ഫോട്ടോയും വീഡിയോയും ചാറ്റില്‍ നിന്ന് തനിയെ ഡെലീറ്റ് ആകും.