വിരാട് കോലിയുടെ ഫോൺ ഏത്? ടെക് ലോകത്തെ കുഴക്കിയ ചോദ്യത്തിന് ഉത്തരം ഇതാണ്

അഭിറാം മനോഹർ

ചൊവ്വ, 4 ഫെബ്രുവരി 2020 (14:10 IST)
കഴിഞ്ഞ ദിവസം ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ഒരു ചിത്രം പുറത്തുവിടുകയുണ്ടായി. ഇന്ത്യൻ നായകനായ വിരാട് കോലി ഒരു ഫോണിലൂടെ സംസാരിക്കുന്നതായിരുന്നു ചിത്രം. ഇതോടെ കോലി ഏത് ഫോണാണ് ഉപയോഗിക്കുന്നത് എന്ന ആകാംക്ഷയിലായി ടെക് വിദഗ്‌ധർ. വളരെ തടിച്ച ബോഡിയുള്ള ഫോണാണ് കോലിയുടെ കയ്യിലുള്ളതെന്നും അത് കോലി മുൻപ് ഉപയോഗിച്ചിരുന്ന വൺ പ്ലസ് ഫോണല്ലെന്നും ടെക്കികൾ വേഗം കണ്ടുപിടിച്ചു. അപ്പോളും ആ ഫോൺ ഏതെന്ന ചോദ്യത്തിന് ഉത്തരമായിരുന്നില്ല. എന്നാൽ അതേത് ഫോണെന്ന് കണ്ടെത്തിയിരിക്കുകയാണ് ടെക് വിദഗ്‌ധർ ഇപ്പോൾ.
 
കോലി ഉപയോഗിച്ചത് ഒരു പുതിയ ഫോൺ ആണെന്നാണ് ടെക്കികളുടെ കണ്ടെത്തൽ. പിന്നീട് ഫോണിലേക്ക് സൂം ചെയ്ത് ഫോണിന്‍റെ സ്വഭാവവും തടിയും നോക്കി രൂപസാമ്യമുള്ള ഫോണ്‍ അവര്‍ അവസാനം കണ്ടെത്തി. ചൈനീസ് ബ്രാന്‍റായ ഐക്യൂഓയുടെ ഫോണാണ് കോലിയുടെ കയ്യിലുള്ളത്. പ്രധാനകാര്യം എന്തെന്നാൽ ഈ ഫോൺ ഇതുവരെയും ഇന്ത്യൻ വിപണിയിൽ ഇറങ്ങിയിട്ടില്ല എന്നതാണ് കമ്പനി ഉടൻ വിപണിയിലിറക്കാൻ ആലോചിക്കുന്നുമുണ്ട്. അങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഈ ഫോണിന്റെ ആദ്യ ഉപഭോക്താവായിരിക്കും വിരാട് കോലി.
 
ഐക്യൂഓ തങ്ങളുടെ 5ജി ഫോണ്‍ ഇന്ത്യയില്‍ ഇറക്കുന്നു എന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിവോയുടെ സബ് ബ്രാൻഡായി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇറങ്ങിയതാണ് ഐക്യൂഓ ഫോണുകള്‍. ചൈനയിൽ മികച്ച പ്രതികരണമാണ് ഫോൺ ഉണ്ടാക്കിയത്. ഇന്ത്യയിൽ ഐക്യൂഓ പ്രത്യേക ബ്രാൻഡായി ഇറങ്ങുമെന്നാണ് സൂചന. ആദ്യ ഘട്ടത്തിൽ തന്നെ 5ജി ഫോണുകളായിരിക്കും കമ്പനി പുറത്തിറക്കുക.
 
ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ 855 പ്ലസ് എസ്ഒസി ചിപ്പായിരിക്കും ഐക്യൂഓ 5ജി ഫോണില്‍ ഉണ്ടായിരിക്കുക. 44 വാട്ട് ഫ്ലാഷ് ചാര്‍ജിംഗ് ടെക്നോളജി പോലെ പുതിയ ടെക്നോളജികളും ഫോണിൽ ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍