പോണ്‍ സൈറ്റുകള്‍ നിരോധിക്കുക എന്നത് പ്രായോഗികമല്ല. അങ്ങനെ നിരോധിച്ചതുകൊണ്ട് പ്രയോജനവുമുണ്ടാകില്ല. എന്നാല്‍ അവയുടെ ഉപയോഗം നിയന്ത്രിക്കുക എന്നത് ഏതൊരു സര്‍ക്കാരിനും ചെയ്യാവുന്ന നല്ല കാര്യമാണ്. യു കെ ഭരണകൂടം ഇപ്പോള്‍ അതാണ് ചെയ്യുന്നത്.
പ്രായപൂര്‍ത്തിയായെന്ന് ഐഡന്‍റിഫൈ ചെയ്തതിന് ശേഷം മാത്രമേ യുകെയില്‍ ജൂലൈ 15 മുതല്‍ പോണ്‍ സൈറ്റുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. ഏപ്രില്‍ മുതല്‍ ഏജ് വേരിഫിക്കേഷന്‍ തുടങ്ങിയെങ്കിലും ജൂലൈ 15 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
പോണ്‍ വെബ്‌സൈറ്റുകള്‍ ആക്സസ് ആകണമെങ്കില്‍ ഇനി മുതല്‍ തങ്ങള്‍ പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കേണ്ട സാഹചര്യമാണ് ബ്രിട്ടീഷ് പൌരന്‍മാര്‍ക്ക്. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയാണ് പ്രായം തെളിയിക്കാനായി സ്വീകരിക്കുന്ന രേഖകള്‍.
ഇന്‍റര്‍നെറ്റില്‍ കുട്ടികള്‍ക്ക് വളരെ എളുപ്പം പോണ്‍ സൈറ്റുകളിലേക്ക് ആക്സസ് ലഭിക്കുന്നു എന്ന അപകടകരമായ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് യു കെ സര്‍ക്കാര്‍ ഇപ്പോള്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.