ഫേസ്ബുക്കില്‍ വ്യാജവാര്‍ത്ത പോസ്റ്റ് ചെയ്യാറുണ്ടോ ? സൂക്ഷിച്ചോളൂ... ശിഷ്ടകാലം ജയിലില്‍ കഴിയാം !

ചൊവ്വ, 21 മാര്‍ച്ച് 2017 (12:01 IST)
വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന മുന്നറിയിപ്പുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം സത്യമാണോയെന്ന് അറിയുന്നതിനായി പുറത്തു നിന്നുള്ള കമ്പനികളുടെ സഹായം ലഭ്യമാക്കുമെന്ന് കഴിഞ്ഞവര്‍ഷമാണ് ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നത്. ഇപ്പോള്‍ അതിനായുള്ള നടപടികള്‍ പൂര്‍ത്തിയായെന്ന ഫേസ്‌ബുക്ക് അറിയിച്ചു. 
 
പങ്കു വെയ്ക്കുന്ന വാര്‍ത്തകളെല്ലാം യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിച്ച് ഫേസ്ബുക്ക് ഫ്‌ളാഗ് ചെയ്യുകയാണ് ചെയ്യുക. ഇത് പ്രകാരം ഉപഭോക്താക്കള്‍ പങ്കുവെയ്ക്കാന്‍ ശ്രമിക്കുന്ന വാര്‍ത്തകള്‍ ശരിയാണോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. വാര്‍ത്തകള്‍ വ്യാജമാണെങ്കില്‍ ‘Disputed by Snopes.com and the Associated Press’ എന്ന പോപ്പ്-അപ്പ് സന്ദേശമാണ് പ്രത്യക്ഷപ്പെടുക. 
 
ഈ മുന്നറിയിപ്പ് അവഗണിച്ച് വാര്‍ത്ത പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ ഉടന്‍ അത് പങ്കുവെക്കാന്‍ സാധിക്കില്ല. ഇത് വ്യാജവാര്‍ത്തയാണെന്നും പോസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും ചോദിച്ച് ഒരു പോപ്പ്-അപ്പ് കൂടി പ്രത്യക്ഷപ്പെടും. വീണ്ടും Post Anyway എന്ന ക്ലിക്ക് ചെയ്താല്‍ മാത്രമേ വാര്‍ത്ത ഷെയര്‍ ചെയ്യപ്പെടുകയുള്ളൂ. പക്ഷേ, വാര്‍ത്തയോടൊപ്പം മുന്നറിയിപ്പായുള്ള ഫേസ്ബുക്ക് ഫ്‌ളാഗും ഉണ്ടായിരിക്കുമെന്ന് മാത്രം. 

വെബ്ദുനിയ വായിക്കുക