ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക... വെറും അഞ്ച് സെക്കന്‍ഡ് മാത്രമുള്ള ഒരു വീഡിയോ പ്ലേ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഐഫോണ്‍ നിശ്ചലമാകുമെന്നാണ് എല്ലാ ടെക്ക് സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി ആളുകളുടെ ഡേറ്റകള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആപ്പിൾ ഐഒഎസിന്റെ എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കി രൂപലക്പന ചെയ്തിട്ടുള്ള വീഡിയോ ലിങ്കാണ് ഫോണുകളെ നിശ്ചലമാക്കുന്നത്. എംപി4 ഫോര്‍മാറ്റിലാണ് വീഡിയോ ലിങ്ക്. ഈ വീഡിയോ പ്ലേ ചെയ്യുന്നതോടെ ഫോണ് ഹാങ്ങാകും. തുടര്‍ന്ന് ഹാര്‍ഡ് റീസെറ്റ് ചെയ്താല്‍ മാത്രമാണ് ഫോണ്‍ പിന്നീട് പ്രവര്‍ത്തിക്കുക.
ഇതാദ്യമായാണ് ഐഒഎസിനെ ആക്രമിക്കുന്ന ഇത്രയും ഭീകരമായ ബഗ് എന്ന് ടെക് വെബ്സൈറ്റ് വെർജ് റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ ഐഒഎസ് പതിപ്പുകളിലും ഈ പ്രശ്നം കാണുന്നുണ്ട്. ഇത്തരം എംപി4 വീഡിയോ ലിങ്കുകൾ വരുകയാണെങ്കില്‍ തുറക്കാതിരിക്കുന്നതാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.