ഇനി ടെലഗ്രാമിലും സ്‌റ്റോറികള്‍ പങ്കുവെയ്ക്കാം, പുതിയ ഫീച്ചര്‍

Webdunia
ചൊവ്വ, 27 ജൂണ്‍ 2023 (18:37 IST)
ഇന്‍സ്റ്റഗ്രാമിലെ പോലെ സ്‌റ്റോറികള്‍ പങ്കുവെയ്ക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാം. ജൂലൈ ആദ്യം മുതല്‍ സ്‌റ്റോറി ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് കമ്പനി സിഇഒ പവല്‍ ദുറോവ് അറിയിച്ചു.
 
വര്‍ഷങ്ങളായി ടെലഗ്രാമിന്റെ മുഖ്യ എതിരാളിയായ വാട്ട്‌സാപ്പില്‍ ഈ ഫീച്ചര്‍ ഉണ്ട്. കഴിഞ്ഞ കുറെയേറെ കാലങ്ങളിലായി ടെലഗ്രാം ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഒരു ഫീച്ചറാണിത്. സ്‌റ്റോറികള്‍ ആര്‍ക്കെല്ലാം കാണാമെന്ന് ഉപഭോക്താവിന് തന്നെ തീരുമാനിക്കാന്‍ കഴിയും വിധം സ്വകാര്യത സംരക്ഷിക്കുന്ന സംവിധാനങ്ങളോടെയാണ് ഫീച്ചര്‍ അവതരിപ്പിക്കുക. സ്‌റ്റോറികള്‍ക്ക് ക്യാപ്ഷന്‍ നല്‍കാന്‍ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ ഒരു പ്രത്യേകത. കൂടാതെ മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയും. ഇതില്‍ 12,24,48 എന്നിങ്ങനെ എത്ര നേരം സ്‌റ്റോറി നിലനില്‍ക്കണം എന്ന് ഉപഭോക്താവിന് തെരെഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കൂടിയുണ്ടാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article