വാട്ട്സ് ആപ്പിനും ടെലഗ്രാമിനും ബദലായി കേന്ദ്ര സർക്കാരിന്റെ 'സന്ദേശ്'

Webdunia
വെള്ളി, 19 ഫെബ്രുവരി 2021 (12:22 IST)
വാട്ട്സ് ആപ്പ്, ടെലഗ്രാം ഉൾപ്പടെയുള്ള ഇൻസ്റ്റന്റ് മെസേജിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ബലായി സ്വന്തം ആപ്പ് ഒരുക്കി കേന്ദ്ര സർക്കാർ. വാട്ട്സ് ആപ്പ് ടെലഗ്രാം തുടങ്ങിയവയ്ക്ക് സമാനമായ ഫീച്ചറുകളുള്ള ആപ്പാണ് തദ്ദേശീയമായി വികസിപ്പിച്ച സന്ദേശ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷ്ണൽ ഇൻഫോർമാറ്റിക് സെന്ററാണ് സന്ദേശ് വികസിപ്പിച്ചത്. നിലവിൽ സന്ദേശ് ആപ്പ് സ്റ്റോറിൽ മാത്രമാണ് ലഭ്യമായിരിയ്ക്കുന്നത്. പ്ലേ സ്റ്റോറിൽ ആപ്പ് ലിസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ സന്ദേശ് ആപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിയ്ക്കും. വാട്ട്സ് ആപ്പിന് സമാനമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് സന്ദേശ്, മീഡിയ ഫയലുകൾ കോണ്ടാക്ടുകൾ എന്നിവയെല്ലാം സന്ദേശിലൂടെ കൈമാറാനാകും ആൻഡ്രോയിഡ് 5.0ന് മുകളിലുള്ള വേഷനുകളിൽ മാത്രമെ സന്ദേശ് പ്രവർത്തിയ്ക്കു. മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉപയോഗിച്ച് സന്ദേശിൽ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യാം. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article