ക്വാഡ് റിയർ ക്യാമറകളുമായി ഒരു എക്കണോമി സ്മാർട്ട്ഫോൺ; റെഡ്മി 9 വിപണിയിൽ

Webdunia
വെള്ളി, 12 ജൂണ്‍ 2020 (15:50 IST)
മറ്റൊരു എക്കണോമി സ്മാർട്ട്ഫോണിനെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. റെഡ്മി കഴിഞ്ഞ വർഷം വിപണിയിലെത്തിച്ച റെഡ്മി 8 ന്റെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി 9. സ്പെയിനിൽ മാത്രമാണ് നിലവിൽ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിയ്ക്കുന്നത്. അധികം വൈകാതെ തന്നെ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തും. 
 
6.53 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് വാട്ടർഡ്രോപ് നോച്ച് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഡിസ്പ്ലേയ്ക്ക് നല്‍കിയിരിക്കുന്നു. 3ജിബി റാം 32 ജിബി സ്റ്റോറേജ്, 4ജിബി റാം 64ജിബി സ്റ്റൊറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപനിയിലെത്തിയിരിയ്ക്കുന്നത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ മെമ്മറി വര്‍ധിപ്പിക്കാനും സാധിക്കും.
 
13 മെഗാപിക്സൽ മെയിന്‍ സെന്‍സറിനൊപ്പം 8 എംപിയുടെ അള്‍ട്ര വൈഡ് ആംഗിൾ, 5 എംപിയുടെ മാക്രോ ഷൂട്ടർ, 2 എംപിയുടെ ഡെപ്ത് സെന്‍സർ എന്നിവ അടങ്ങിയ ക്വാഡ് റിയര്‍ ക്യാമറയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശെഷതകളിൽ ഒന്ന്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഹീലിയോ G80 SoC പ്രൊസസറാണ് റെഡ്മി 9 ന് കരുത്തുപകരുന്നത്. 5,020 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്

അനുബന്ധ വാര്‍ത്തകള്‍

Next Article