48 എംപി ക്വാഡ് ക്യാമറ, 30W ഫാസ്റ്റ് ചാർജിങ്, K7X 5G പുറത്തിറക്കി ഓപ്പോ, വില 17,000ൽ താഴെ !

Webdunia
വ്യാഴം, 5 നവം‌ബര്‍ 2020 (15:20 IST)
മിഡ് റെയിഞ്ചിൽ കുറഞ്ഞ വിലയിൽ 5G സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ച് ഓപ്പോ K7X 5G എന്ന സ്മർട്ട്ഫോണിനെയാണ് അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചിരിയ്ക്കുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജിൽ എത്തിയിരിയ്ക്കുന്ന ഈ സ്മാർട്ട്ഫോണിന് ഏകദേശം 17,000 രൂപയിൽ താഴെയാണ് വില. എന്നാൽ ഈ മോഡൽ എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തും എന്ന കാര്യം വ്യക്തമല്ല.  
 
6.5 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണവും സ്ക്രീനിന് നൽകിയിരിയ്ക്കുന്നു. 48 മെഗാപിക്സൽ ക്വാഡ് ക്യാമറയാണ് ഫോണിൽ ഒരുക്കിയിരിയ്കുന്നത്. 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ വീതമുള്ള രണ്ട് സെൻസറുകൾ എന്നിവയാണ് മറ്റു സെൻസറുകൾ. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയാടെക്കിന്റെ ഒക്ടാകോർ ഡൈമൻസിറ്റി 720 പ്രൊസസറാണ് ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 30W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 5,000 എംഎഎച്ച് ബറ്ററിയാണ് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. 

അനുബന്ധ വാര്‍ത്തകള്‍

Next Article