ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ആ സംവിധാനവും ഒരുക്കിനൽകി വാട്ട്സ്‌ആപ്പ് !

Webdunia
ബുധന്‍, 2 ജനുവരി 2019 (18:33 IST)
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി മാറ്റങ്ങളാണ് വാട്ട്സ്‌ആപ്പ് ഉപയോക്താക്കൾക്കായി നൽകിയിരുന്നത്. ഇപ്പോഴിതാ ആളുകൾ ഏറെ ആഗ്രഹിച്ചിരുന്ന ഗ്രൂപ്പ് വീഡിയോ കോൾ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്‌ആ‍പ്പ്.
 
പുതൂവർഷത്തിന് മുൻപായി തന്നെ നിരവധി മാറ്റങ്ങൾ വാട്ട്സ്‌ആപ്പ് കൊണ്ടുവന്നിരുന്നു. രാത്രികാലങ്ങളിൽ വാട്ട്സ്‌ആപ്പ് ഉപയോഗം സുഖമമാക്കുന്ന വാട്ട്സ്ആപ്പ് ഡാർക്ക് എന്ന സംവിധാനമാണ് ഇതിൽ പ്രധാനം. കണ്ണിന് ബുദ്ധിമുട്ടുകളില്ലാതെ ഇനി രത്രികാലങ്ങളിൽ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാം. 
 
ചാറ്റിങ്ങിനിടെ സന്ദേശമായി ലഭിക്കുന്ന യു ട്യൂബ് വീഡിയോകൾ പ്രത്യേക പോപ്പ് അപ്പ് വിൻ‌ഡോയിലൂടെ കാണാനാകുന്ന സംവിധാനമാണ് വാട്ട്സ്‌ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന മറ്റൊരു പ്രധാന മാറ്റം. വട്ട്സ്‌ആപ്പ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷൻ പാനലിൽ ഓഡിയോ വീഡിയോ ടെക്സ്റ്റ് സന്ദേശങ്ങൾ കാണാനും റിപ്ലേ ചെയ്യാനുമുള്ള മീഡിയ പ്രിവ്യൂ എന്ന സംവിധാനവും വാട്ട്സ്‌ആപ്പ് ഒരുക്കി നൽകിയിരുന്നു. 
 
അതേസമയം ആന്‍ഡ്രോയ്ഡ് 2.3.3, വിന്‍ഡോസ് 8.0, 
ഐഒഎസ് 6, നോക്കിയ സിംബിയന്‍ എസ്60, ബ്ലാക്ക് ബെറി 10,
നോക്കിയ എസ്40 എന്നീ ഒഎസുകളിൽ ഇനി വാട്ട്സ്‌ആപ്പ് പ്രവർത്തിക്കില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article