ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത് ഒരു ഉപകരണമായി മാറുകയാണ് ലാപ്‌ടോപ്പ്. ഒരു ലാപ്‌ടോപ്പിന്റെ കാലാവധിയെന്നത് അത് ഉപയോഗിക്കുന്ന രീതിയേയും അതിന്റെ ബ്രാന്റിനെയും ആശ്രയിച്ചിരിക്കുന്നു. പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുന്നതും കാലപഴക്കവും പല ലാപ്‌ടോപ്പുകളും പല രീതിയിലാണ് ഉപഭോക്താക്കളെ അറിയിക്കുന്നത്.
കുറച്ച് നേരം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തന്നെ അമിതമായി ചൂടാവുകയെന്നത് ഒരു നല്ല ലക്ഷണമല്ല. കട്ടിലിലും മറ്റും വച്ച് ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ പാടില്ല. അങ്ങിനെ ചെയ്യുന്നത് അതിലെ ചൂട് പുറത്തേക്ക് തള്ളാനുള്ള എക്‌സോസ്റ്റ് വാല്‍വിന് തടസ്സമാകുന്നു. അതിനാല്‍ എല്ലായ്പ്പോഴും ഉറപ്പുള്ള പ്രതലത്തില്‍ വച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണ് ഉചിതം. അതുപോലെത്തന്നെ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ ഒരുപാട് നേരമെടുക്കുന്നുണ്ടെങ്കിലോ ഇടയ്ക്കിടെ റീസ്റ്റാര്‍ട്ടാവുന്നുണ്ടെങ്കിലോ അധികം വൈകാതെ സര്‍വീസ് ചെയ്യുന്നത് ഉചിതമായ രീതിയാണ്‍.
നിങ്ങളുടെ ലാപ്‌ടോപ്പിലെ ആപ്ലിക്കേഷനുകള്‍ അപ്പ്‌ഡേറ്റ് ചെയ്യാതിരിക്കുമ്പോഴാണ് ഫയലുകള്‍ ഓപ്പണാവുന്നില്ല തുടങ്ങിയ എറര്‍ മെസേജുകള്‍ സ്ഥിരമായി കാണിക്കുന്നത്. അപ്‌ഡേറ്റ് ചെയ്യുകയാണെങ്കില്‍ തന്നെ ഒറിജിനല്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക. 80% ആളുകളും ഒറിജിനല്‍ സോഫ്റ്റ്‌വെയറുകളല്ല ഉപയോഗിക്കുന്നത്. അത് കാലക്രമേണ യൂസര്‍ ഇന്റര്‍ഫേസില്‍ വരെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സാധാരണഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെ മന്ദഗതിയിലാകുന്നതും ലാപ്‌ടോപ്പിന്റെ കാലപ്പഴക്കത്തെ സൂചിപ്പിക്കുന്ന ഒന്നാണ്‍.
പല ആളുകളും പ്ലഗ് ചെയ്താണ് ലാപ്ടോപ്പ് ഉപയോഗിക്കുന്നത്. ബാറ്ററി ലൈഫ് കുറയുന്നതിനുള്ള പ്രധാന കാരണമാണ് ഇത്. ഫുള്‍ ചാര്‍ജായി കഴിഞ്ഞ ഉടന്‍ തന്നെ ലാപ്‌ടോപ്പ് പ്ലഗില്‍ നിന്ന് ഡിസ്‌കണക്റ്റ് ചെയ്യേണ്ടതാണ്‍. പലപ്പോഴും തിരക്കില്‍ നമ്മള്‍ ഷട്ട്ഡൗണ്‍ ചെയ്യാതെ പവര്‍ ബട്ടണ്‍ ലോങ്ങ് പ്രസ്സ് ചെയ്ത് കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത് ഹാര്‍ഡ് ഡിസ്‌ക്കിന്റെ പ്രവര്‍ത്തനത്തെയാവും ബാധിക്കുക. കൂടാതെ ഇടയ്ക്കിടെ ലാപ്‌ടോപ്പ് വൃത്തിയാക്കുന്നത് ലാപ്‌ടോപ്പിന്റെ ലൈഫ് കൂടാന്‍ സഹായിക്കും. അടിഞ്ഞുകൂടുന്ന പൊടിയും നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ഹാര്‍ഡ്‌വെയറുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.