ഇനിയും പ്രൈം മെമ്പറായില്ലേ ? സൂക്ഷിച്ചോളൂ... മുട്ടന്‍പണിയാണ് ജിയോ തരാന്‍ പോകുന്നത് !

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (11:57 IST)
ജിയോയുടെ ഓഫറുകള്‍ ലഭ്യമാക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ആറു മാസത്തോളമാകുന്നു. ഇതിനിടയില്‍ ജിയോയുടെ എല്ലാ സൗജന്യ ഓഫറുകളും നിര്‍ത്തലാക്കുന്നതിനായി ട്രായി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് ഒട്ടുമിക്ക സൗജന്യ ഓഫറുകള്‍ ജിയോ അവസാനിപ്പിക്കുകയും ചെയ്തു. ജിയോയുടെ ഈ ഓഫര്‍ മഴയെതുടര്‍ന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പല ടെലികോം കമ്പനികള്‍ക്കും നേരിടേണ്ടിവന്നത്.
 
ധന്‍ ധനാ ധന്‍ എന്ന പേരിലുള്ള ഓഫറാണ് ജിയോ ഏറ്റവ്വും അവസാനമായി അവതരിപ്പിച്ചത്. എന്നാല്‍ ഏപ്രില്‍ 15ന് സൗജന്യ ഓഫറുകള്‍ അവസാനിച്ചതോടെ ഇനിയും റീച്ചാര്‍ജ്ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ അവസാനിക്കുകയാണെന്നാണ് അംബാനി വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവില്‍ പല സിമ്മുകളിലും ജിയോയുടെ സേവനം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
അതേസമയം റീച്ചാര്‍ജ്ജ് ചെയ്യാത്ത സിമ്മുകളില്‍ ജിയോ ഒറ്റയടിക്ക് കണക്ഷന്‍ നിര്‍ത്തലാക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സേവനം അവസാനിപ്പിക്കുന്നതിനുമുമ്പായി ഉപഭോക്താക്കളുടെ മൊബൈലില്‍ മേസേജുകള്‍ അയക്കുന്നുണ്ടെന്നും അതിനു ശേഷവും റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ പല ഘട്ടങ്ങളായി സിം റദ്ദാക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. 
 
നിലവില്‍ സിം ആക്ടിവേറ്റ് ആണെങ്കില്‍ റീച്ചാര്‍ജ്ജ് ചെയ്തിട്ടില്ലാത്ത ആളുകള്‍ 408 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ ഒരു ജിബി 4ജി ഡാറ്റയും സൌജന്യകോളുകളും പ്രതിദിനം ലഭിക്കുമെന്നും ജിയോ അറിയിച്ചു. 84 ദിവസമായിരിക്കും ഈ ഓഫറിന്റെ വാലിഡിറ്റി.
Next Article