ഉപയോക്തക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്. വാട്ട്സാപ്പ് സന്ദേശങ്ങൾ സ്മാർട്ട്ഫോണുകളുടെ നോട്ടിഫിക്കേഷൻ പാനലിൽ തന്നെ ലഭിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചർ സജ്ജീകരിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പിന്റെ 2.18.214 ബീറ്റാ പതിപ്പിലാണ് പുതിയ സൌകര്യം ലഭ്യമാകുക.
പുതിയ സംവിധാനം ഒരുക്കിയതിലൂടെ വാട്ട്സാപ്പ് സന്ദേശങ്ങൾ വായിക്കുന്നതിനോ മ്യൂട്ട് ചെയ്യുന്നതിനോ വാട്ട്സാപ്പ് അപ്പ്ലിക്കേഷൻ തുറക്കേണ്ട ആവശ്യം ഇല്ല. ഫോണിന്റെ നോട്ടിഫിക്കേഷൻ പാനലിൽ തന്നെ ഈ സൌകര്യൺഗൾ എല്ലാം ലഭ്യമാകും.
സന്ദേശങ്ങൾ വായിച്ചതായി മാർക്ക് ചെയ്യാനും പുതിയ സംവിധാനത്തിൽ സൌകര്യം ഉണ്ട്. ഇത്തരത്തിൽ സന്ദേശം വായിച്ചതായി മാർക്ക് ചെയ്യുക വഴി. സന്ദേശം അയച്ച ആൾക്ക് റിസീവർ സന്ദേശം സ്വീകരിച്ചതായുള്ള ബ്ലു ടിക് കാണാനാകും.