ഇന്ത്യയുടെ അഭിമാനമുയർത്തി ഐഎൻഎസ് വിക്രാന്ത്: സമുദ്രപ്രതിരോധത്തിലെ ആഗോള ശക്തിയാവുക ലക്ഷ്യം

വെള്ളി, 25 ജൂണ്‍ 2021 (13:47 IST)
ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിലെത്തി നേരിട്ട് വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തിന് ഐഎൻഎസ് വിക്രാന്ത് മുതൽക്കൂട്ടാകുമെന്നും പത്ത് വർഷത്തിനകം ലോകത്തെ മൂന്ന് വലിയ സമുദ്ര സൈനിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
 
ഐഎൻഎസ് വിക്രാന്തിന്റെ അന്തിമ ഘട്ട നിർമ്മാണം കൊച്ചിൻ കപ്പല്‍ശാലയില്‍ പുരോ​ഗമിച്ചുകൊണ്ടിരിക്കുയാണ്. 2300 കമ്പാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റർ നീളമുള്ള കപ്പലിന് 28 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനാവും. 1500ലധികം നാവികരെ ഉൾക്കൊള്ളാനുള്ള ശേഷിയും കപ്പലിനുണ്ട്.
 
ഇന്നലെ രാത്രി 7.30ന് പ്രത്യേക വിമാനത്തിൽ നാവിക സേന വിമാനത്താവളത്തിലെത്തിയ പ്രതിരോധമന്ത്രി ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചശേഷം നാവിക കമാന്റിന് കീഴിലെ വിവിധ പരിശീലന സ്ഥാപനങ്ങളും സന്ദർശിച്ചു. കപ്പലിന്റെ സീ ട്രയലിന് മുന്നോടിയായാണ് രാജ്‌നാഥ് സിങ്ങിന്റെ സന്ദർശനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍