ധനുഷിന് പാന്‍-ഇന്ത്യന്‍ ചിത്രത്തിലഭിനയിക്കാന്‍ 50 കോടി പ്രതിഫലം ?

കെ ആര്‍ അനൂപ്

വെള്ളി, 25 ജൂണ്‍ 2021 (11:13 IST)
സിനിമയില്‍ എന്നും പുതുമ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്ന നടനാണ് ധനുഷ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ തന്റെ കരിയറില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച താരം കൂടിയാണ് അദ്ദേഹം.കോളിവുഡ് മുതല്‍ ഹോളിവുഡ് വരെ എത്തിനില്‍ക്കുകയാണ് ധനുഷിന്റെ സിനിമ ജീവിതം.ശേഖര്‍ കമ്മുലയ്ക്കൊപ്പമുള്ള നടന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് തമിഴ് സിനിമാലോകം.
 
ഈ സിനിമയ്ക്ക് പ്രതിഫലമായി 50 കോടി രൂപ ധനുഷ് വാങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സിനിമ നിര്‍മ്മിക്കും. ധനുഷിന്റെ കരിയറിലെ തന്നെ ഉയര്‍ന്ന പ്രതിഫലമാണ്. ഇതോടെ തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഞ്ചു താരങ്ങളുടെ പട്ടികയിലേക്ക് ധനുഷും കൂടി എത്തും.
 
ശേഖര്‍ കമ്മുലയ്ക്കൊപ്പമുള്ള ധനുഷിന്റെ ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍