പ്രദർശനത്തിനെത്തി മണിക്കൂറുകൾ മാത്രം, ജഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ

വെള്ളി, 18 ജൂണ്‍ 2021 (15:02 IST)
ധനുഷ്-കാർത്തിക് സുബ്ബ‌രാജ് ചിത്രം ജഗമേ തന്തിരത്തിന്റെ വ്യാജപതിപ്പ് ടെലഗ്രാമിൽ. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോളാണ് വ്യാജപതിപ്പുകൾ പ്രചരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മെയിൽ പ്രദർശനത്തിനെത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീണ്ട് പോവുകയായിരുന്നു.
 
ധനുഷിന്റെ നാൽപതാം ചിത്രമെന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്. കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ഗ്യാങ്‌സ്റ്റർ ചിത്രത്തിൽ സുരുളി എന്ന കഥപാത്രത്തെയാണ് ധനുഷ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളി താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മി എന്നിവർക്ക് പുറമെ പ്രശസ്‌ത ഹോളിവുഡ് താരം ജെയിംസ് കോസ്‌മോയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍