ഇന്ത്യയിൽ വിപിഎൻ പൂർണമായി നിരോധിക്കണം: ആവശ്യവുമായി പാർലമെന്ററി പാനൽ
ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (14:35 IST)
ഇന്ത്യയിൽ വിപിഎൻ പൂർണമായും നിരോധിച്ചേക്കും.ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് സൈബർ ക്രൈമുകൾ വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സൈബർ സുരക്ഷയെ മറികടന്ന് അനോണിമസായി കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള അവസരമാണ് വിപിഎനുകൾ നൽകുന്നതെന്ന് കമ്മിറ്റി പറഞ്ഞു.രാജ്യാന്തര ഏജൻസികളുമായി ചേർന്ന് വിപിഎൻ സ്ഥിരമായി നിരോധിക്കാൻ വേണ്ട സംവിധാനത്തിനു രൂപം നൽകണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.