നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ മികച്ച വളർച്ച. മുൻവർഷത്തേ ഇതേ കാലയളവിനെ അപേക്ഷിച്ച് 20.1 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാവസായിക ഉത്പാദനം, നിർമാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്.
നിർമാണമേഖലയിലാണ് പ്രധാനമായും കുതിപ്പുണ്ടായത്. 68.3ശതമാനം. വ്യവസായ ഉത്പാദനം(49.6%), ഖനനം(18.6%) തുടങ്ങിയവയിലും മുന്നേറ്റം പ്രകടമാണ്. വാണിജ്യം, ഹോട്ടൽ വ്യവസായം, റിയൽ എസ്‌റ്റേറ്റ് എന്നീ മേഖലകളിലും മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തൽ.