ഫേസ്‌ബുക്കിലെ ഗെയിം റിക്വസ്റ്റ് ശല്യമാകുന്നുണ്ടോ ? ഇതാ അത്തരം റിക്വസ്റ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള വഴികള്‍

വ്യാഴം, 25 ഓഗസ്റ്റ് 2016 (12:18 IST)
ഫേസ്‌ബുക്കില്‍ ഗെയിം റിക്വസ്റ്റുകള്‍ വരുന്നത് ഏതൊരാള്‍ക്കും താത്പര്യമില്ലാത്ത ഒരു കാര്യമാണ്. എന്നാല്‍ എങ്ങിനെയാണ് ഈ ഗെയിം റിക്വസ്റ്റുകള്‍ ബ്ലോക്ക് ചെയ്യുകയെന്ന കാര്യം പല ആളുകള്‍ക്കും അറിയില്ല. ഇതാ അത്തരത്തില്‍ ബ്ലോക്കിനുള്ള ചില വഴികള്‍.
 
ആദ്യം ഫേസ്‌ബുക്ക് പേജിലെ വലതു വശത്ത് കണുന്ന സെറ്റിങ്ങ്‌സില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ജനറല്‍ അക്കൗണ്ട് എന്ന പേജ് തുറന്ന് പേജിന്റെ ഇടതു വശത്തായി കാണുന്ന ബ്ലോക്കിങ്ങ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. 
 
ബ്ലോക്കിങ്ങ് ക്ലിക്ക് ചെയ്യുമ്പോള്‍ മാനേജ് ബ്ലോക്കിങ്ങ് എന്ന പേജ് തുറക്കും. അതില്‍ അഞ്ച് വിഭാഗങ്ങളാണ് ഉണ്ടായിരിക്കുക. ഇതിലെ ബ്ലോക്ക് ആപ്പ് ഇന്‍വൈറ്റ്‌സ് എന്നതില്‍ ഗെയിമുകള്‍ അയച്ച് ശല്യപ്പെടുത്തുന്ന സുഹൃത്തിന്റെ പേര് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക
 
ഇതുമൂലം ഗെയിം റിക്വസ്റ്റുകള്‍ അയയ്ക്കുന്നതില്‍ നിന്നും ആ വക്തിയെ ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്യും. അതേ സമയം ആ വ്യക്തിയുമായി ചാറ്റിങ്ങും മെസേജിങ്ങും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സാധ്യമാകുകയും ചെയ്യും. അതുപോലെ ബ്ലോക്ക് ആപ്സ്സ് സെക്ഷനില്‍ ഗെയിം ആപ്പ് ടൈപ്പ് ചെയ്താല്‍ ആ ഗെയിം ആപ്പ് റിക്വസ്റ്റ് നിങ്ങള്‍ക്ക് വരില്ല.

വെബ്ദുനിയ വായിക്കുക