ഓവർ ദ ടോപ്പ് സേവനങ്ങൾ, വാട്സാപ്പിനെയും ടെലഗ്രാമിനെയും നിയന്ത്രിക്കണമെന്ന് ജിയോയും എയർടെലും

അഭിറാം മനോഹർ
ചൊവ്വ, 13 ഓഗസ്റ്റ് 2024 (12:47 IST)
ടെലികോം കമ്പനികള്‍ നല്‍കുന്ന സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന വാട്‌സാപ്പ്, ടെലഗ്രാം പോലെയുള്ള മെസേജിംഗ് ആപ്പുകളെ നിയന്ത്രിക്കാന്‍ പുതിയ ചട്ടം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍. ഓവര്‍ ദ ടോപ് കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് അല്ലെങ്കില്‍ അനുമതി നിര്‍ബന്ധമാക്കണമെന്നാണ് റിലയന്‍സ്,ജിയോ,എയര്‍ടെല്‍,വോഡഫോണ്‍ ഐഡിയ എന്നീ ടെലികോം കമ്പനികള്‍ ട്രായിയോട് ആവശ്യപ്പെട്ടത്.
 
ഒടിടി സേവനങ്ങള്‍ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയോടെ നിയന്ത്രണങ്ങളൊന്നും തന്നെയില്ലാതെ ലഭിക്കുന്നതാണ് ഈ ആപ്പുകള്‍ക്ക് അനുകൂലമായ ഘടകം. ഇതോടെയാണ് ഈ ആപ്പുകള്‍ ടെലികോം സേവനങ്ങള്‍ക്ക് പകരമായി മാറിയതെന്നും എയര്‍ടെല്‍ പറഞ്ഞു. അതേസമയം ഈ ആരോപണങ്ങളെ ഒടിടി ആപ്പുകള്‍ നിഷേധിച്ചു. ഇതിനകം തന്നെ ഐടി നിയമത്തിന് കീഴിലാണ് കമ്പനികള്‍ ഉള്ളതെന്നാണ് ഈ ആപ്പുകളുടെ വാദം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article