43,000 കോടി മൂല്യമുള്ള 6 അന്തർവാഹിനികൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ

Webdunia
ബുധന്‍, 21 ജൂലൈ 2021 (19:41 IST)
അന്തർവാഹിനി കപ്പലുകൾ നിർമിക്കാനായി 43000 കോടി രൂപയുടെ ടെന്‍ഡര്‍ മസഗണ്‍ ഡോക്യാര്‍ഡ്‌സ് ലിമിറ്റഡിനും ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയ്ക്കും നല്‍കിയിട്ടുള്ളതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.പ്രോജക്ട് 75 ഇന്ത്യയ്ക്ക് കീഴില്‍ ഇന്ത്യന്‍ നാവികസേനയ്ക്കായാണ് ഈ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ചൈനീസ് നാവികസേനയുടെ ഭീഷണിയെ അതിജീവിക്കുവാനാണ് പദ്ധതി.
 
നിർമാണത്തിനായി രണ്ട് ഇന്ത്യന്‍ കമ്പനികളും ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു പങ്കാളിയെ വീതം തിരഞ്ഞെടുക്കും.ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി കപ്പല്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്ന സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് (എസ്പി) മോഡലിന് കീഴില്‍ ഏറ്റെടുക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് 75 (ഐ). 2021 ജൂണിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കൗൺസിലാണ് 6 അന്തർവാഹിനികൾ നിർമിക്കാൻ ആര്‍എഫ്പിക്ക് അംഗീകാരം നല്‍കിയത്. തദ്ദേശീയമായ വികസിപ്പിക്കുന്ന നിര്‍മ്മാണ സാമഗ്രികളായിരിക്കും അന്തര്‍വാഹിനികള്‍ക്കായി ഉപയോഗിക്കുന്നത്. 
 
അന്തര്‍വാഹിനി നിര്‍മാണത്തില്‍ വൈദഗ്ധ്യം കൈവരിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുവാൻ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. ഭാവിയിൽ  ഇന്ത്യയില്‍ അന്തര്‍വാഹിനി നിര്‍മാണത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് ഇതു സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article