രാജ്യത്ത് 5G ആദ്യം അവതരിപ്പിക്കുക പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ആയിരിക്കും എന്നാണ് കമ്പനി എം ഡി തന്നെ പ്രഖ്യാപിച്ചിരുന്നത്. എന്നൽ രാജ്യത്ത് എല്ലായിടങ്ങളിലും 4G പോലും എത്തിക്കാൻ ഇതുവരെ ബിഎസ്എൻഎലിൻ സാധിച്ചില്ല. 5G ആദ്യം സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ എന്നാണ് റിപ്പോർട്ടുകൾ.
3Gയിൽ നിന്നും സ്പെക്ട്രം 4Gയിലേക്ക് മാറ്റി നൽകണം എന്ന് കമ്പനി അപേക്ഷ നൽകിയിട്ട് രണ്ട് വർഷമായി 13,500 കോടി രുപ അടയ്ക്കാം എന്ന് വ്യക്തമാക്കിയിട്ട് പോലും ഇക്കാര്യത്തിൽ ടെലികോം മന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെ ബി എസ് എൻ എലിൽനിന്നും ഉപയോക്താൾ കൂട്ടത്തോടെ ഒഴിഞ്ഞുപോയി. കമ്പനി വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
ഡൽഹിയിൽ ചേർന്ന ഡിജിറ്റൽ കമ്മിഷന്റെ യോഗത്തിൽ 5G സ്പെക്ട്രം നൽകുന്നതിനെ കുറിച്ചായിരുന്നു പ്രധാന ചർച്ചയെങ്കിലും ബി എസ് എൻ എൽ തഴയപ്പെട്ടു. പരീക്ഷണാടിസ്ഥാനത്തിൽ കമ്പനിക്ക് 5Gസ്പെക്ട്രം നൽകുന്നതിൽ തെറ്റില്ല എന്നാണ് കമ്മീഷൻ ശുപാർഷ ചെയ്തിരിക്കുന്നത്. ലേലത്തിൽ അതിഭീമമായ തുകക്ക് സ്പെക്ട്രം സ്വന്തമാക്കിയാൽ മാത്രമേ ബി എസ് എ എലിന് 5G ഉപയോക്താക്കളിൽ എത്തിക്കാൻ സാധിക്കൂ.
മെഗാഹെഡ്സിന് 492 കോടിയാണ് നിലവിൽ 5G സ്പെക്ട്രത്തിന് ടേലികോം വകുപ്പ് നിശ്ചയീച്ചിരിക്കുന്ന തുക. ഈ തുകയിൽനിന്നുമായിരിക്കും ലേലം ആരംഭിക്കുക മിനിമം പത്ത് മെഗാഹെഡ്സ് എങ്കിലും കമ്പനികൾക്ക് ആവശ്യമായി വരും. ഇത്ര ഭീമമായ തുകക്ക് ബി എസ് എൻ എലിന് സ്പെക്ട്രം സ്വന്തമാക്കാൻ സധിക്കുമോ എന്നത് സംശയമാണ്.