ഒക്‌ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ, പൊതിയിടങ്ങളിൽ സൗജന്യ വൈഫൈ സേവനം

വെള്ളി, 28 മെയ് 2021 (13:21 IST)
ഒക്‌ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ വരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ. പൊതുയിടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും,പാവപ്പെട്ടവർക്ക് സൗജന്യമായി അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകും. ഇതിനായുള്ള കെഫോൺ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും.
 
കേരള ബാങ്കിന്റെ സേവന പരിധിയിൽ മലപ്പുറവും ഉൾപ്പെടുത്തും. 
ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കിലും നടപ്പാക്കും. 
ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റും
കെ ഫോൺ വഴി സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും
കോ ഓപ് മാർട്ട് എന്ന പേരിൽ ഇ മാർട്ട് അവതരിപ്പിക്കും.
സപ്ളൈക്കോയുടെ ഹോം ഡെലിവറി കൂടുതൽ സ്ഥലങ്ങളിലേക്ക്
നഗരങ്ങളിൽ നഗര വനം പദ്ധതി
കേരള സാംസ്കാരിക മ്യൂസിയം തുടങ്ങും
റൂറൽ ആർട്ട് ആൻറ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറൽ ആർട്ട് ഹബിനെ വികസിപ്പിക്കും. എന്നിവയാണ് നയപ്രഖ്യാപനത്തിലെ മറ്റ് പ്രഖ്യാപനങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍