ഓൺലൈനിലുള്ള ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ സൈബർ ആക്രമണ ഭീഷണിയിൽ

ചൊവ്വ, 20 ഏപ്രില്‍ 2021 (19:55 IST)
വിവിധ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ സൈബർ ആക്രമണ ഭീഷണിയിലാണെന്ന് സൈബര്‍ സുരക്ഷ റിപ്പോര്‍ട്ട്. നോർട്ടൺ ലൈഫ് ലോക്കിന്റെ 2021 നോർട്ടൺ സൈബർ സുരക്ഷാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 2.7 കോടിയിലധികം വ്യക്തിവിവരങ്ങൾ ഇന്ത്യക്കാരുടെ മോഷണം പോയതായും  റിപ്പോര്‍ട്ടിൽ പറയുന്നു.
 
സൈ‌ബർ ആക്രമണത്തിനിരയാവരിൽ 52 ശതമാനം പേർ ഉടന്‍ സഹായത്തിനായി സുഹൃത്തുക്കളെ സമീപിച്ചപ്പോൾ 47 ശതമാനം പേർ വിവിധ കമ്പനികളില്‍ നിന്നാണ് സഹായം തേടിയത്. ഇന്ത്യയിലെ മുതിർന്നവരിൽ 63 ശതമാനം പേരും കോവിഡ് -19 മഹാമാരി ആരംഭിക്കുന്നതിന് മുൻപുള്ളതിനേക്കാൾ കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍