ഓഫ്‌ലൈനിലും ഇനി ഗൂഗിള്‍ സെര്‍ച്ച് നടത്താം; ഈ ആപ്പ് ഉപയോഗിച്ച് !

Webdunia
തിങ്കള്‍, 23 ജനുവരി 2017 (11:51 IST)
ഓഫ്‌ലൈനിലും ഗൂഗിള്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്നത് തരത്തിലുള്ള പുതിയൊരു ആന്‍ഡ്രോയ്ഡ് ആപ്പുമായി ഗൂഗിള്‍. ഇന്റര്‍നെറ്റ് ഇല്ലാത്ത സമയങ്ങളിലും ഗൂഗിള്‍ സെര്‍ച്ച് സൗകര്യം ഉപയോഗിക്കാന്‍ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.
 
ഇന്റര്‍നെറ്റ് ഇല്ലാത്ത സമയത്ത് ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുന്നവ അതിന്റെ ക്രമത്തില്‍ പെന്റിങ്ങില്‍ വെയ്ക്കുകയും യൂസര്‍ ഓണ്‍ലൈനില്‍ വരുന്ന സമയത്ത് ആ വിവരങ്ങള്‍ ലഭ്യമാക്കുകയുമാണ് ഈ ആപ്പ് ചെയ്യുന്നത്. ഓണ്‍ലൈനില്‍ വന്നുകഴിഞ്ഞാല്‍ ഈ ആപ്പ് ഓണ്‍ ചെയ്യേണ്ട ആവശ്യമില്ല. 
 
നിങ്ങളുടെ ഡിവൈസിന്റെ ബാറ്ററി പെട്ടെന്നു തീരില്ല എന്നതാണ് ഈ ആപ്പിന്റെ മറ്റൊരു ഗുണം. ഒരിടത്തും സ്റ്റേബിളായ കണക്ഷന്‍ കിട്ടാത്ത ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് ഏറെ ഗുണകരമാണ് ഈ ഫീച്ചര്‍. കണക്ഷന്‍ ക്ലിയര്‍ ആയാല്‍ വീണ്ടും നമ്മള്‍ തിരയേണ്ട ആവശ്യമില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.
Next Article