"ഈ വർഷം അവസാനം വരെ നിങ്ങൾക്ക് വീട്ടിലിരുന്ന് ജോലിചെയ്യാം": ജീവനക്കാരോട് ഫേസ്‌ബുക്ക്

Webdunia
വെള്ളി, 8 മെയ് 2020 (16:28 IST)
ജൂലായ് ആറ് മുതൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ഈ വർഷം അവസാനം വരെ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന് ഫേസ്‌ബുക്ക്.നിലവിൽ 48,268 ജീവനക്കാരാണ് ഫേസ്ബുക്കിനുള്ളത്. ഇതിൽ അത്യാവശ്യത്തിനുള്ളവർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതിയാകും.
 
മാര്‍ച്ച് തുടക്കംമുതലാണ് ജീവിക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയത്. ഓഫീസുകൾ തുറക്കുന്നത് സംബന്ധിച്ച് ഫേസ്ബുക്ക് സിഇഒ ഉടനെ ഔദ്യോഗികമായി അറിയിക്കുമെന്ന് സിഎന്‍ബിസി റിപ്പോർട്ട് ചെയ്‌തു. നിലവിൽ 2021വെരെ 50ഓ അതിലധികമോ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള എല്ലാ ഔദ്യോഗിക കോണ്‍ഫറന്‍സുകളും ഫേസ്ബുക്ക് റദ്ദാക്കിയിട്ടുണ്ട്.
 
മറ്റ് കമ്പനികളെപോലെ തന്നെ കൊവിഡ് മൂലമുള്ള പ്രതിസന്ധി ഫേസ്‌ബുക്കിനേയും ബാധിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article