നിങ്ങളറിഞ്ഞോ?... ഫേസ്ബുക്കും ഇന്നലെ മുതല്‍ ഫെമിനിസ്റ്റായി

Webdunia
വെള്ളി, 10 ജൂലൈ 2015 (14:08 IST)
ഫേസ്‌ബുക്കില്‍ ഇന്നലെ മുതല്‍ ഒരു ചെറിയ മാറ്റംവന്നു. ശ്രദ്ധിച്ചിട്ടുണെങ്കില്‍ അറിയാം. ഫേസ്‌ബുക്ക്‌ പേജിലെ ന്യൂ ഫ്രണ്ട്‌സ് ഐക്കണില്‍ പുരുഷന്റെ ഛായാരൂപവും പിന്നില്‍ സ്‌ത്രീയുടെ ഛായാരൂപവുമായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സ്‌ത്രീ മുന്നിലും പുരുഷന്‍ പിന്നിലുമായി അതു പരിഷ്‌കരിച്ചു.

ഫേസ്‌ബുക്കിന്റെ ഡിസൈന്‍ മാനേജരായ കയ്‌റ്റ്‌ലിന്‍ വിന്നര്‍ എന്ന വനിതയാണ്‌ പരിഷ്‌കരണത്തിന്റെ പിന്നില്‍. ഫെയ്‌സ്‌ബുക്ക്‌ ലോഗോ അടക്കമുള്ളവയില്‍ ലോകത്തെ ഏറ്റവും ജനപ്രിയമായ സമൂഹമാധ്യമം പരിഷ്‌കരണം വരുത്തിയത്‌ കഴിഞ്ഞ ആഴ്‌ചയിലാണ്‌.