ജിയോ ഉപഭോക്താക്കൾക്ക് സൗജന്യമായി ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ: പ്ലാനുകൾ ഇങ്ങനെ

Webdunia
ഞായര്‍, 7 ജൂണ്‍ 2020 (17:46 IST)
ജിയോയും ഡിസ്‌നി ഹോട്ട്സാറുമായി സഹകരിച്ച് പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായി കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ഈ സൗകര്യം പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് ലഭ്യമാവും.
 
401 രൂപ പ്രതിമാസ പ്ലാൻ 90 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളിംഗും ജിയോ ആപ്ലിക്കേഷനിലേക്ക് ആക്‌സസും നൽകുന്നു. 28 ദിവസം വലിഡിറ്റിയുള്ള ഈ പ്ലാൻ ആക്‌റ്റിവേറ്റ് ചെയ്യുന്നവർക്ക് 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ 1 വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും.
 
2599 രൂപ വാർഷിക പ്ലാനിൽ 740 ജിബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, 365 ദിവസത്തേക്ക് ജിയോ ആപ്പ് പ്രവേശനം എന്നിവക്കൊപ്പം 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ 1 വർഷത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും.
 
മേൽപ്പറഞ്ഞ പ്ലാനുകൾക്ക് പുറമേ, ഡാറ്റ തീർന്നുപോകാൻ ആഗ്രഹിക്കാത്ത ജിയോ ഉപയോക്താക്കൾക്ക് 612 രൂപ മുതൽ ആരംഭിക്കുന്ന ദാറ്റ ആഡ്-ഓൺ വൗച്ചറുകളിലെ കോംബോ പായ്ക്ക് തെരഞ്ഞെടുക്കാനും കഴിയും ഇതുവഴി ഡാറ്റ ആനുകൂല്യങ്ങളും 399 രൂപ വിലമതിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ 1 വർഷത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article