ടെക്നോളജി രംഗത്തെ അതികായന്മാരായ എച്ച് പി ഉപയോക്താക്കള്‍ക്കായി പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നു. എലൈറ്റ് എക്സ് 3 എന്ന് പേരിലാണ് ഫോണ്‍ ഇറങ്ങുന്നത്. ഡെസ്ക്ക്ടോപ്പ് സൗകര്യവും കൂടി ഫോണിനൊപ്പം കമ്പനി ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ എം ഡബ്ല്യൂ സി ട്രേഡ് ഷോയിലാണ് എച്ച്പി ആദ്യമായി എലൈറ്റ് എക്സ്3 അവതരിപ്പിച്ചത്.
ഒരു അമേരിയ്ക്കന്‍ കമ്പനി പുറത്തിറക്കുന്ന മൈക്രോസോഫ്റ്റ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ എന്ന സവിശേഷതയും എലൈറ്റ് എക്സ്3യ്ക്ക് ഉണ്ട്. കൂടാതെ ഐപി67 സര്ട്ടിഫിക്കേഷന് ലഭിച്ചുവെന്നതും സ്മാര്‍ട്ട് ഫോണിന്റെ സ്വീകാര്യത വര്‍ധിപ്പിയ്ക്കുന്ന കാര്യമാണ്. വിന്‍ഡോസ് 10 മൊബൈല്‍ സോഫ്റ്റ്വെയറിലാണ് എലൈറ്റ് എക്സ്3 പ്രവര്‍ത്തിയ്ക്കുന്നത്.
5.96 ഇഞ്ചോടുകൂടിയ ക്യൂഎച്ച്ഡി ഗൊറില്ലാ ഗ്ലാസ് സംരക്ഷണവും അമോള്‍ഡ് ഡിസ്പ്ലേയും എലൈറ്റ് എക്സ്3യെ മറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ വ്യത്യസ്തമാക്കുന്നു. കൂടാതെ 4ജിബി റാം,64 ജിബി ഇന്‍ ബില്‍റ്റ് സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ്,8 മെഗാപിക്സല്‍ ബാക്ക് ക്യാമറ, 15 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, 4150എംഎഎച്ച് ബാറ്ററി തുടങ്ങിയ സൗകര്യങ്ങളും സ്മാര്‍ട്ട്ഫോണില്‍ ഒരുക്കിയിട്ടുണ്ട്.