ഫോണ്‍ താഴെ വീണാല്‍ ഇനി പേടിക്കേണ്ട; വരുന്നൂ... ഉടയാത്ത ഗ്ലാസുമായി കോര്‍ണിങ്ങ് ഗൊറില്ല

ശനി, 23 ജൂലൈ 2016 (10:44 IST)
സ്മാര്‍ട്ട്‌ഫോണ്‍ താഴെ വീണ് ഡിസ്‌പ്ലേ തകരുമെന്ന പേടി ഇനി വേണ്ട. ഗ്ലാസ് നിര്‍മാണ രംഗത്ത് ഒന്നര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കോര്‍ണിങ് കമ്പനി അവതരിപ്പിച്ച പുതിയ തലമുറ ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചുള്ള ഫോണുകള്‍ ഉടന്‍ വിപണിയിലെത്തും.
 
പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള ഗ്ലാസുകള്‍ നിര്‍മിക്കുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച കമ്പനിയാണ് ഇത്. 1879 ല്‍ എഡിസന്റെ ലൈറ്റ് ബള്‍ബിനുള്ള ഗ്ലാസ് നിര്‍മിച്ചുകൊണ്ടായിരുന്നു കമ്പനിയുടെ തുടക്കം.1960 കളിലാണ് പോറലേല്‍ക്കാത്ത ഗൊറില്ല ഗ്ലാസ് കമ്പനി രൂപപ്പെടുത്തിയത്.
 
ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ആവശ്യപ്രകാരമാണ് ഗൊറില്ല ഗ്ലാസ് തങ്ങള്‍ നിര്‍ത്തിവച്ചിരുന്ന ഗ്ലാസ് നിര്‍മാണം പുനരാരംഭിച്ചത്. ഐഫോണിന്റെ സ്‌ക്രീനിനായായിരുന്നു അത്. തുടര്‍ന്നു വന്ന് ഒരോ സ്മാര്‍ട്ട്‌ഫോണിലും കോര്‍ണിങിന്റെ ഗൊറില്ല ഗ്ലാസ് അഭിഭാജ്യഘടകമായി മാറി.
 
2016ല്‍ 450 കോടി ഉപകരണങ്ങളില്‍ ഗൊറില്ല ഗ്ലാസ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. 2014ലാണ് കമ്പനി ഗൊറില്ല ഗ്ലാസ് 4 രംഗത്തെത്തിച്ചത്. അതിലും മെച്ചപ്പെടുത്തിയാണ് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 വിപണിയിലേക്ക് എത്തുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക