കോൾ ഡേറ്റ നിരക്കുകൾ വർധിയ്ക്കും, 7 മാസത്തിനുള്ളിൽ 10 ശതമാനം വർധനയെന്ന് സൂചന

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (09:31 IST)
മുംബൈ: രാജ്യത്തെ കോൾ ഡേറ്റ നിരക്കുകൾ വർധിയ്ക്കും. അടുത്ത ഏഴ് മാസത്തിനുള്ളിൽ നിരക്കുകളിൽ 10 ശതമാനം വർധനവ് വരുത്തിയേക്കും എന്നാണ് സൂചന. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കടിശ്ശിക അടച്ചു തിർക്കാൻ സുപ്രീം കോടതി പത്ത് വർഷത്തെ സമയം അനുവദിച്ചിരുന്നു. ഈ തുകയുടെ 10 ശതമാനം അടുത്ത മാർച്ച് 31 മുൻപായി അടയ്ക്കണം എന്നാണ് ഉത്തരവ്.
 
ഇതോടെ വോഡഫോൺ ഐഡിയ 5,000 കോടിയും, ഭാരതി എയർടെൽ 2,600 കോടിയും അടയ്ക്കേണ്ടിവരും. ഈ ബാധ്യത മറികടക്കുന്നതിന് മാർച്ചിന് മുൻപായി ടെലികോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചേയ്ക്കും. കഴിഞ്ഞ ഡിസംബറിലാണ് കോൾ ഡേറ്റ നിരക്കുകളിൽ ടെലികോം കമ്പനികൾ 40 ശതമാനം വർധനവ് വരുത്തിയത്. സ്പെക്ട്രം, ലൈസൻസ് ഫീ ഇനത്തിൽ 1.19 ലക്ഷം കോടിയാണ് കമ്പാനികൾ നൽകാനുള്ള കുടിശ്ശിക. വൊഡാഫോണ്‍, ഐഡിയ 58,254 കോടിയും, എയര്‍ടെല്‍ 43,989 കോടിയും. ടാറ്റ ടെലി സര്‍വീസസ് 16,798 കോടിയുമാണ് നൽകാനുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article