40ജിബി ഡബിള്‍ ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ജിയോയുമായി മത്സരിക്കാന്‍ വീണ്ടും ബിഎസ്എന്‍എല്‍ !

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2017 (09:30 IST)
ടെലികോം മേഖലയില്‍ ജിയോ അവതരിപ്പിച്ച അണ്‍ലിമിറ്റഡ് ഓഫറുകള്‍ക്ക് മറുപണിയുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്. അണ്‍ലിമിറ്റഡ് എസ്‌റ്റിഡി/ലോക്കല്‍ കോളിങ്ങ്, 300എംബി 3ജി ഡാറ്റ എന്നീ ഓഫറുകളാണ് പോസ്റ്റ്‌പെയ്ഡ്/പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബി എസ് എന്‍ എല്‍ നല്‍കിയിരിക്കുന്നത്. STV144 എന്ന പേരിലാണ് ഈ ഓഫര്‍ എത്തിയിരിക്കുന്നത്. 
 
അതോടൊപ്പം ഡബിള്‍ ഡാറ്റ ഓഫറുകളും ബി എസ് എന്‍ എല്‍ അവതരിപ്പിച്ചിട്ടുണ്ട്. 40ജിബി ഡബിള്‍ ഡാറ്റ ലഭിക്കുന്ന STV 4498, 3998 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 30 ജിബി ഡബിള്‍ ഡാറ്റ ലഭിക്കുന്ന STV3998, 2978 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 18ജിബി ഡബിള്‍ ഡാറ്റ ലഭ്യമാകുന്ന STV2978, 1498 രൂപയുടെ റീച്ചാര്‍ജിലൂടെ 9ജിബി ഡബിള്‍ ഡാറ്റ ലഭ്യമാകുന്ന STV1498 എന്നിങ്ങനെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമായി ലഭ്യമാകുന്ന ഓഫറുകളാണ് ഇത്. 365 ദിവസമാണ് ഈ ഓഫറുകളുടെ വാലിഡിറ്റി.   
 
കൂടാതെ 3ജി ഇന്റര്‍നെറ്റ് ഡാറ്റ ഓഫറുകളും ബു എസ് എന്‍ എല്‍ അവതരിപ്പിച്ചിട്ടുണ്ട്. 291 രൂപയുടെ റീച്ചാര്‍ജിലൂടെ 28 ദിവസത്തെ വാലിഡിറ്റിയില്‍ 8ജിബി 3ജി ഡാറ്റ ലഭിക്കുന്ന STV291 എന്ന ഓഫറും 78 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി 3ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന STV78 എന്ന ഓഫറുമാണ് അത്. മാര്‍ച്ച് 31 വരെ മാത്രമേ ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കൂയെന്ന് കമ്പനി അറിയിച്ചു. 
Next Article