അവസാനം അതിനും ഒരു തീരുമാനമായി; അശ്ലീല സൈറ്റുകള്‍ തുറക്കുമ്പോള്‍ ഇനി കേള്‍ക്കുക ഭക്തിഗാനം !

ശനി, 18 നവം‌ബര്‍ 2017 (16:23 IST)
യുവാക്കളിലെ പോണ്‍ സൈറ്റ് ഉപയോഗം കുറയ്ക്കാന്‍ പുതിയ ആപ്പ് വരുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ വിജയ്‌നാഥ് മിശ്രയും സംഘവുമാണ് ഈ പുതിയ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ‘ഹര്‍ ഹര്‍ മാധവ്’ എന്ന പേരിലാണ് ആപ്പ് എത്തുക. സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നവരെ ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കാന്‍ കൂടി ഈ ആപ്പിലൂടെ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
 
അശ്ലീല സൈറ്റുകളില്‍ നിന്ന് യുവാക്കളെ രക്ഷിക്കാന്‍ ആറു മാസം മുമ്പ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് ആപ്പ് ഉണ്ടാക്കിയതെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ചേര്‍ന്നാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെന്നും 5000 പേര്‍ ഡൗണ്‍ലോഡ് ചെയ്യുകയും 3800 സൈറ്റുകള്‍ ആപ്പ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
 
നിലവില്‍ ഹര്‍ ഹര്‍ മാധവില്‍ ഭക്തിഗാനങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ഭാവിയില്‍ ഗായത്രി മന്ത്ര, മഹത്മാഗാന്ധി, രവീന്ദ്രനാഥ് ടാഗോര്‍, നെല്‍സണ്‍ മണ്ടേല എന്നിവരുടെ പ്രചോദകരമായ പ്രസംഗങ്ങളും കൂട്ടിച്ചേര്‍ക്കും. ഈ ആപ്പ് ഒരു ‘മതസ്ഥര്‍ക്ക് മാത്രമായിരിക്കില്ല ഉപയോഗിക്കാനാവുകയെന്നും തികച്ചും മതേതരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Varanasi : BHU's Institute Of Medical Sciences develops 'Har Har Mahadev' App which blocks porn sites and plays a bhajan if someone tries to open them. App available on both mobile and desktop. pic.twitter.com/qWVckc8XLn

— ANI UP (@ANINewsUP) November 16, 2017

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍