ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നവര്‍ ജാഗ്രതൈ; ഡിലീറ്റ് ഓപ്ഷന്‍ ഇനിയില്ല ? - കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി !

ശനി, 18 നവം‌ബര്‍ 2017 (10:47 IST)
ഇനിമുതല്‍ ഫേസ്ബുക്കില്‍ എന്തെങ്കിലും അപ്‌ലോഡ് ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ വളരെയേറെ സൂക്ഷിക്കണം. മറ്റൊന്നുംകൊണ്ടല്ല, പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യാനുളള ഒപ്ഷന്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ കാണാതായതുകൊണ്ടാണ് അത്. 
 
ഇന്ന് രാവിലെ മുതലാണ് ഇത്തരമൊരു സാങ്കേതികപ്രശ്നം ഉടലെടുത്തത്. ഡെസ്ക്ടോപ്പ് ഫേസ്ബുക്ക് വെർഷനിലാണ് ഈ പ്രശ്നം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, ഫോണില്‍ പോസ്റ്റുകളും മറ്റും ഡിലീറ്റ് ചെയ്യാനുളള ഓപ്ഷന്‍ ലഭ്യമാണ്.  
 
യാദൃശ്ചികമായി ഫേസ്ബുക്കിന് സംഭവിച്ച അമളിയായിരിക്കും ഇതിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്കില്‍ നിന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടുമില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍