ആമസോൺ പ്രൈം മെമ്പർഷിപ്പ് ചാർജ് കുത്തനെ കൂട്ടി

Webdunia
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (17:45 IST)
ആമസോൺ പ്രൈം മെമ്പർഷിപ്പ് ചാർജുകൾ കുത്തനെ കൂട്ടി. വാർഷിക ചാർജ് 500 രൂപയാണ് ഉയർത്തിയത്. ത്രൈമാസ, പ്രതിമാസ ചാർജുകളും വർധിപ്പിച്ചിട്ടുണ്ട്.
 
വാർഷിക മെമ്പർഷിപ്പ് ചാർജ് 999 രൂപയിൽ നിന്നും 1499 ആയ്ഇ ഉയർത്തിയതായി ആമസോണിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പറയുന്നു. ത്രൈമാസ ചാർജ് 329 രൂപയിൽ നിന്നും 459 ആയും പ്രതിമാസ ചാർജ് 129ൽ നിന്നും 179 ആയും വർധിപ്പിച്ചു.
 
പ്രൈം വീഡിയോകൾ,ആമസോൺ മ്യൂസിക്ക്,പ്രൈം റീഡിങ് പുസ്‌തകങ്ങൾ എന്നിവ സൗജന്യമായി പ്രൈം മെമ്പർഷിപ്പിലൂടെ ലഭിക്കും. കൂടാതെ ആമസോൺ ഷോപ്പിങ്ങിലെ ഡെലിവറിയും സൗജന്യമായിരിക്കും. അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ആമസോൺ പ്രൈം ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article