ജിയോ വീണ്ടും ഞെട്ടിക്കുന്നു, സൗജന്യ ഓഫർ ഇനി മൂന്ന് മാസം കൂടി!

Webdunia
ശനി, 1 ഏപ്രില്‍ 2017 (09:04 IST)
ഓഫറുകൾ തീർന്നല്ലോ എന്ന നിരാശയിലായ ഉഭപോക്താക്കൾക്ക് നൂറിരട്ടി സന്തോഷം നൽകുന്ന വാർത്തയുമായി ജിയോ. ഓഫറുകൾ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. പ്രൈം അംഗത്വം നേടുന്നതിനുള്ള സമയപരിധി കഴിയാൻ മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് പുതിയ ഓഫറുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.
 
ജിയോ പ്രൈം അംഗത്വം നേടുന്നതിനുള്ള കാലാവധി 15 ദിവസം കൂടി നീട്ടിയ കമ്പനി സമ്മര്‍ സര്‍പ്രൈസ് ആയിട്ട് മൂന്ന് മാസം കൂടി അൺലിമിറ്റഡ് ഓഫറും പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 402 രൂപ മുടക്കിയാല്‍ ജൂലൈ വരെ ഉപയോക്താക്കള്‍ക്ക് ജിയോ 4ജി പരിധിയില്ലാതെ ഉപയോഗിക്കാനാകും എന്നതാണ് പുതിയ ഓഫർ.
 
99 രൂപയ്ക്ക് ജിയോ പ്രൈം അംഗത്വമെടുത്ത ശേഷം 303 രൂപയ്ക്ക് (99+303= 402) മുകളിലുള്ള പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് പുതിയ ഓഫര്‍ ലഭ്യമാവുക. 402 രൂപ റീചാര്‍ജില്‍ മൂന്ന് മാസത്തെ സമ്മര്‍ സര്‍പ്രൈസ് സൗജന്യവും നല്‍കിയ തുകയുടെ ഓഫറും (28 ദിവസം) ഉള്‍പ്പെടെ നാല് മാസത്തേക്ക് ജിയോ അണ്‍ലിമിറ്റഡ് ഉപയോഗം ലഭ്യമാകും.
Next Article