മുന്‍നിര മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയയും ചിപ്പ് നിര്‍മ്മാതക്കളായ എസ് റ്റി മൈക്രോ ഇലക്ട്രോണിക്സും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നു. മൂന്നാം തലമുറ ഫോണുകളുടെ വികസനത്തിനും പരിണാമത്തിനുമുള്ള ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ തയാറാക്കാനുള്ള ദൌത്യമാണ് എസ് റ്റി മൈക്രോ ഇലക്ട്രോണിക്സ് ഏറ്റെടുക്കുക.
മുന്നാം തലമുറ ഫോണുകളുടെ(3ജി) നിര്‍മ്മാണത്തിനായുള്ള പ്രവര്‍ത്തനങ്ങളൈലാണ് ഇരു കമ്പനികളും കൈകോര്‍ക്കുക.ഇതിന്‍റെ ഭാഗമായുള്ള ലൈസന്‍സിങ്ങ്,വിതരണ പ്രവര്‍ത്തനങ്ങളിലും കേന്ദ്രീകരിച്ചാകും പദ്ധതി മുന്നോട്ട് പോകുക.നോക്കിയയുടെ മോഡെം സാങ്കേതിക വിദ്യയും ഊര്‍ജ്ജ സംരക്ഷണ,റേഡിയോ ഫ്രീക്വന്‍സി സാങ്കേതിക വിദ്യ തുടങ്ങിയവയില്‍ അടിസ്ഥാനമാക്കിയ 3 ജി ചിപ്പ് സെറ്റുകളാകും എസ് റ്റി മൈക്രോ ഇലക്ട്രോണിക്സ് വികസിപ്പിക്കുക.
ഇന്‍റര്‍നെറ്റില്‍ നിന്ന് മൊബൈലിലേക്കുള്ള ഡൌണ്‍ലോഡ്,ബ്രൌസിങ്ങ് തുടങ്ങിയവയുടെ വേഗം കൂട്ടുന്ന 3 ജി എച് എസ് പി എ ചിപ്പ്സെറ്റുകള്‍ ഇതിനകം തന്നെ എസ് റ്റി മൈക്രോ ഇലക്ട്രോണിക്സ് വികസിപ്പിച്ചു കഴിഞ്ഞു.നോക്കിയയുടെ ഏറ്റവും പുതിയ 3ജി ഫോണുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുമെന്നാണ് സൂചന.