സ്മാര്‍ട്ഫോണ്‍ കൈയ്യിലുള്ളവര്‍ക്കായി ചില ആപ്ലിക്കേഷനുകള്‍
ശനി, 28 സെപ്‌റ്റംബര്‍ 2013 (16:38 IST)
PRO
സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ ആദ്യം ചെയ്യുക ആപ്ലിക്കേഷന്‍ മാര്‍ക്കറ്റുകളില്‍ പോയി വിവിധ ആപ്ലിക്കേഷനുകള്‍ തേടുകയെന്നതാണ്. ആപ്ലിക്കേഷനുകളില്ലാതെ ഒരു സ്മാര്‍ട്ഫോണ്‍ ഉപയോഗം ചിന്തിക്കാനും കഴിയില്ല.
ഐ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഐ ഫോണായാലും ആന്‍ഡ്രോയ്ഡ് ഒഎസ് ഫോണുകളായാലും വിന്‍ഡോസ് 8, ബ്ലാക്‌ബെറി ഫോണുകളായാലും ഇത്തരം ആപ്ലിക്കേഷനുകള്‍ സഹായകരമാണ്.
ആപ്ലിക്കേനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താവ് സിസ്റ്റത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അതുപയോഗിക്കാന്‍ കഴിയൂ.
അനുമതി നല്‍കുന്നതിനു മുമ്പ് അവയുടെ റിവ്യൂവും മറ്റും മറ്റു സങ്കേതങ്ങളില്‍നിന്നും നോക്കുന്നത് നന്നായിരിക്കുമെന്നും ടെക് സ്പെഷ്യലിസ്റ്റുകള്‍ പറയുന്നു. ലക്ഷക്കണക്കിനു ആപ്ലിക്കേഷനുകളില്‍ ചിലതില്‍ മാല്‍വെയറുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ഒഴിവാക്കുന്നതാവും സുരക്ഷിതം.
പല കാര്യങ്ങള്‍ക്കും നമുക്ക് ഉപയോഗപ്പെടുന്ന ചില ആപ്ലിക്കേഷനുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
ഗൂഗിള്‍ മാപ്സ് ഫ്രീ- അടുത്ത പേജ്
ഗൂഗിള്‍ മാപ്സ് ഫ്രീ
PRO
ഗുഗിള്‍ മാപ് ഏറെ സഹായകരമായ ആപ്ലിക്കേഷനാണ്. രാജ്യങ്ങളും അവയെ കുറിച്ചുള്ള വിശദ വിവരങ്ങളും യാത്രാ സംവിധാനങ്ങളും റോഡുകളും മറ്റും ഇതിലൂടെ മനസിലാക്കാനാവും.
ഫൈന്‍ഡ് മൈ ഫോണ്‍/ ഐ ഫോണ്‍- അടുത്ത പേജ്
ഫൈന്‍ഡ് മൈ ഫോണ്‍/ ഐ ഫോണ്‍
PRO
നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ ഫൈന്‍ഡ് മൈ ഫോണ്‍, ഫൈന്‍ഡ് മൈ ഐ ഫോണ്‍ ആപ്ലിക്കേഷനുകള്‍ ലഭിക്കും. നഷ്ടപ്പെട്ട ഫോണ്‍ ലോക്ക് ആക്കാനും ഡാറ്റകള്‍ മുഴുവന്‍ കളയാനും ഈ ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്.
യുട്യൂബ് ആപ്പ്- അടുത്ത പേജ്
യുട്യൂബ് ആപ്പ്
PRO
മള്‍ടിടാസ്കിങ്ങ് ഫീച്ചറോട് കൂടിയ ആപ്പാണ് യുട്യൂബ് പുറത്തിറക്കിയിരിക്കുന്നത്. ഒരു വീഡീയോ കാണുമ്പോള്‍ത്തന്നെ മറ്റ് വീഡിയോകള്‍ ബ്രൌസ് ചെയ്യാന്‍ കഴിയും.
ടെമ്പിള്‍ റണ്‍- അടുത്ത പേജ്
ടെമ്പിള്‍ റണ്‍
PRO
ടെമ്പിള്‍ റണ്‍ 1, 2ഉം നിരവധിപ്പേരെ ആകര്‍ഷിച്ച് ഗെയിം ആപ്ലിക്കേഷനാണ്. ഓട്ടവും ചാട്ടവും വളയലും പുളയലുമൊക്കെയായി നല്ല ഒരു സമയം കൊല്ലിയാണ് ഇത്.
സ്കൈപി- അടുത്ത പേജ്
സ്കൈപി
PRO
സുഹൃത്തുക്കളും ബന്ധുക്കളുമായി ഇന്റെര്‍നെറ്റിന്റെ മാത്രം ചിലവില്‍ നമുക്ക് മുഖാമുഖം സംസാരിക്കാം. ഏത് ഒഎസിലും പ്രവര്‍ത്തിക്കുന്ന സ്കൈപി ആപ്പ് ലഭ്യമാണ്,
വാട്ട്സ് ആപ്പ്- അടുത്ത പേജ്
വാട്ട്സ് ആപ്പ്
PRO
ത്രീജി, വൈഫൈ സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെസെന്‍ജറാണ് ഇത്, ടെക്സ്റ്റ് മെസേജുകള്‍ നല്‍കാനും സ്വീകരിക്കാനും, ചിത്രങ്ങളും, ശബ്ദം, വീഡിയോ എന്നിവ കൈമാറാനും കഴിയും.
ഗുഡ് റീഡ്സ്- അടുത്ത പേജ്
ഗുഡ് റീഡ്സ്
PRO
ഭീമാകാരമായ ഒരു ലൈബ്രറി, ഈ ആപ്ലിക്കേഷന്‍ സ്വന്തമാക്കുന്നതിലൂടെ നമുക്ക് ലഭിക്കും. പുസ്തക വിശകലനങ്ങളുള്‍പ്പടെ ഇതില്‍നിന്നും ലഭിക്കും.
ഇന്ത്യന്‍ റെയില്‍ ഇന്‍ഫോ- അടുത്ത പേജ്
ഇന്ത്യന്‍ റെയില്‍ ഇന്‍ഫോ
PRO
ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളില്‍ ഒന്നാണിത്. ട്രെയിന്‍ പിഎന്‍ആര്‍ സ്റ്റാറ്റസ്, സീറ്റ് വിവരങ്ങള്‍, എന്നിവ അറിയാന്‍ ഈ അപ്ലിക്കേഷനിലൂടെ കഴിയും.
എംഎക്സ് പ്ലേയര്‍- അടുത്ത പേജ്
എംഎക്സ് പ്ലേയര്‍
PRO
പ്രശസ്തമായ ഒരു ആന്‍ഡ്രോയിഡ് വീഡിയോ പ്ലേയറാണ് എംഎക്സ് പ്ലേയര്‍. സ്ക്രീനില തന്നെ വീഡിയോ സൂം ചെയ്യാനും ശബ്ദം ക്രമീകരിക്കാനും കഴിയും.
ബുക്ക് മൈ ഷോ- അടുത്ത പേജ്
ബുക്ക് മൈ ഷോ
PRO
സിനിമ, നാടകം തുടങ്ങിയ പരിപാടികളുടെയും സീറ്റ് ഉറപ്പാക്കാന്‍ ഈ ആപ്പ് സഹായകമാകും. ടിക്കറ്റിനുള്ള പണം ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയിലൂടെ നല്‍കാനും കഴിയും.
* ഈ ആപ്ലിക്കേഷനുകളുടെ ഉപയോഗം വിദഗ്ദരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ടതിനു ശേഷം മാത്രം