സിനിമാഡിവിഡിക്ക് എ ടി എം

FILEFILE
സിനിമാ കാണാന്‍ എന്തോക്കെ ദുരിതമാണ്? തീയറ്ററുകളിലെ ക്യൂവില്‍ ക്ഷമയോടെ കാത്തു നില്‍ക്കണം. ഇഷ്‌ടപ്പെട്ട ചിത്രം തെരഞ്ഞെടുക്കാന്‍ വീഡിയോ ഷോപ്പുകളില്‍ ചെന്നാലും മണിക്കൂറുകള്‍ നഷ്‌ടമാകും. എന്നാല്‍ സിനിമാ ഭ്രമക്കാരുടെ ഈ ബുദ്ധുമുട്ടുകളെല്ലാം പരിഹരിക്കാനുള്ള നീക്കമാണ് മുംബൈയിലെ ഈസി എന്‍റര്‍ടൈന്‍‌മെന്‍റ് നടത്തുന്നത്.

സിനിമാ ഭ്രാന്തന്‍‌മാര്‍ക്കായി മുംബൈയുടെ അഞ്ചു ഭാഗങ്ങളില്‍ സിനിമാ ഡിവിഡികള്‍ക്കുള്ള എ ടി എം സെന്‍ററുകളാണ് ഈസി തുറന്നിരിക്കുന്നത്. പണത്തിനു പകരം എ ടി എം സംവിധാനം വഴി സിനിമാ കാണാന്‍ അവസരം നല്‍കുന്ന ഈ സംവിധാനത്തില്‍ 5,000 പരം ചിത്രങ്ങളുടെ പേരുകള്‍ ഒരേസമയം നിങ്ങള്‍ക്കു മുന്നില്‍ മിന്നിമറയും.

ചിത്രങ്ങള്‍ പരതി കാലു തളര്‍ന്നാല്‍ ഒന്നു തണുക്കാനായി ഐസ് ക്രീം പാര്‍ലറുകളും ഷോപ്പിംഗ് സെന്‍ററുകളും ഈ മള്ളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വാടക അടിസ്ഥാനത്തില്‍ സിനിമാ വിതരണ രംഗത്ത് ഒരു രാജ്യാന്തര നെറ്റ്വര്‍ക്കിനു രൂപം നല്‍കാനുള്ള ശ്രമത്തിലാണ് ഈസി. ഡെല്‍ഹിയില്‍ നിന്നും നിങ്ങള്‍ എടുക്കുന്ന ഡി വിഡികള്‍ മുംബൈയില്‍ പേ ചെയ്യാനാകും. 2008 അവസാനിക്കുന്നതോടെ രാജ്യത്തുടനീളമായി 500 മെഷീനുകള്‍ ഘടിപ്പിക്കാമെന്നും ഇവര്‍ കരുതുന്നു.

ദിനം പ്രതി 75 രൂപ വാടകയാണ് ഈറ്റാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ സിനിമകളോടൊപ്പം വിദേശ സിനിമകളും ടെലിവിഷന്‍ സീരിയലുകളും മൈക്രോസോഫ്റ്റ്, സോണി തുടങ്ങിയ വന്‍ കിടക്കാരുടെ വീഡിയോ ഗെയിമുകളും മെഷീന്‍ വഴി ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇപ്പോള്‍ കമ്പനിക്ക് നെറ്റ് വര്‍ക്കിംഗ് സംവിധാനം ഡെല്‍ഹിയില്‍ മാ‍ത്രമാണുള്ളത്.

വെബ്ദുനിയ വായിക്കുക