സത്യം ലണ്ടന്‍ കമ്പനിയെ സ്വന്തമാക്കി

ബുധന്‍, 24 ഒക്‌ടോബര്‍ 2007 (12:55 IST)
ഇന്ത്യയിലെ ഐ.റ്റി.സേവന രംഗത്തെ മുന്‍ നിര കമ്പനികളിലൊന്നായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് ലിമിറ്റഡ് ലണ്ടനിലെ നിറ്റര്‍ ഗ്ലോബല്‍ സൊല്യൂഷന്‍സിനെ സ്വന്തമാക്കി.

5.5 മില്യന്‍ ഡോളര്‍ പണമായി നല്‍കിയാണ് നിറ്ററിനെ സത്യം സ്വന്തമാക്കിയത്. 2007 സെപ്തംബര്‍ അവസാനം വരെയുള്ള കാലയളവില്‍ നിറ്ററിന്‍റെ മൊത്ത വരുമാനം 3 മില്യന്‍ ഡോളറാണ്.

ബാങ്കിംഗ്, ഫാര്‍മ, ടെലിക്കോം, മീഡിയ എന്നീ രംഗങ്ങളില്‍ യൂറോപ്പിലെ മികച്ച കമ്പ്യൂട്ടര്‍ സേവന ദാതാക്കളാണ് നിറ്റര്‍ ഗ്ലോബല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്.

വെബ്ദുനിയ വായിക്കുക