വാഹനങ്ങള്‍ക്ക്‌ ഡിജിറ്റല്‍ ഭൂപടം

വാഹനമോഷ്ടാക്കളുടെ ശ്രദ്ധക്ക്‌, ഇന്ത്യയിലെവിടെയും ഇനി നിങ്ങളുടെ മോഷണവസ്തുക്കള്‍ സൂക്ഷിക്കാ‍നാകില്ല. ഗ്ലോബല്‍ പൊസിഷനിങ്‌ സംവിധാനം (ജി പി എസ്‌) പിന്തുണയോടെ വാഹനങ്ങള്‍ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യ പുറത്തിറക്കിയിരിക്കുകയാണ്‌ ധനുസ്‌ ടെക്നോളജീസ്‌.

ജിപിഎസ്‌ സേവനം ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഫ്രീട്രാക്ക്‌ എന്ന ഈ സാങ്കേതികവിദ്യയുപയോഗിച്ച്‌ ഒരു വാഹനം ഇന്ത്യയില്‍ എവിടെയാണെങ്കിലും കണ്ടെത്താനാകുമെന്ന്‌ കമ്പനി മേധാവി സുരേന്ദ്ര അവകാശപ്പെട്ടു.നൂറുകോടി രൂപയാണ്‌ ഈ സാങ്കേതികവിദ്യയ്ക്കു വേണ്ടി ധനുസ്‌ ചെലവഴിച്ചത്‌.

നിലവില്‍ മെട്രോ നഗരങ്ങളുടെ ഡിജിറ്റല്‍ മാപ്പുകള്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളു. അതിനാല്‍ മറ്റ്‌ മേഖലകളില്‍ ഈ സംവിധാനം പ്രായോഗിത്തില്‍ വരാന്‍ കാത്തിരിക്കണം. അടുത്തവര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ മൊത്തം ഡിജിറ്റല്‍ മാപ്പിങ്‌ നടത്തുന്നതിന്‌ കമ്പനി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.

ഐ ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കായ്‌ ഈ സേവനം വളരെ പ്രയോജനപ്പെടുമെന്നാണ്‌ കമ്പനിയുടെ നിഗമനം. 500 രൂപയാണ്‌ ഒരു കമ്പനിക്ക്‌ ഒരു വാഹനത്തില്‍ ഫ്രീട്രാക്ക്‌ സേവനത്തിനായി ഒരു മാസം ചെലവഴിക്കേണ്ടത്.

വെബ്ദുനിയ വായിക്കുക