മുല്ലപ്പെരിയാന്‍ വിഷയത്തില്‍ പല വിധത്തിലുള്ള പ്രതിഷേധങ്ങളാണ് മലയാളികള്‍ നടത്തുന്നത്. നിരാഹാരം, വഴിതടയന്‍, ഹോമം, പിന്നോട്ട് നടത്തം എന്നിവയില്‍ തുടങ്ങി ശീര്‍ഷാസനം വരെ ഇതില്‍ ഉള്‍പ്പെടും. സൈബര്‍ ലോകത്തും പ്രതിഷേധം പടര്‍ന്നുകഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള ഒരുകൂട്ടം കോളജ് വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റില്‍ വേറിട്ടൊരു പ്രതിഷേധം നടത്തുകയാണ്. തമിഴ് നടന്‍ ധനുഷ് ആലപിച്ച 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനത്തിന്റെ പാരഡി യൂട്യൂബില്‍ അപ്‌ലോഡ് ചെയ്താണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് രസകരമായ ഈ പാരഡിക്ക് പിന്നില്‍. യുവാക്കളുടെ ‘ദേശീയ ഗാന‘മായി മാറിയ ‘കൊലവെറി ഡി‘ യൂട്യൂബില്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ഒരു കോടിയിലേക്ക് കടക്കുകയാണ്. ഈ സാധ്യത മനസ്സിലാക്കിയാണ് ഇവര്‍ ഇതിന്റെ പാരഡി ഒരുക്കിയത്. ഇവര്‍ക്ക് തെറ്റിയില്ല, പാരഡിയും യൂട്യൂബില്‍ ക്ലിക്കായിക്കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍, കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍, മുല്ലപ്പെരിയാറിനേക്കുറിച്ചുള്ള വിവിധ ചാനല്‍ ക്ലിപ്പുകള്‍ എന്നിവയെല്ലാം പാരഡിയുടെ ദൃശ്യങ്ങളില്‍ മിന്നിമായുന്നുണ്ട്.