മകളുടെ നഗ്നക്ലിപ്പിട്ട് അമ്മയുടെ വിവാഹപരസ്യം!

വ്യാഴം, 24 ഫെബ്രുവരി 2011 (13:36 IST)
PRO
PRO
'അമേരിക്കയില്‍ നഴ്സായ വെളുത്ത നായര്‍ യുവതി, അഞ്ചടി അഞ്ചിഞ്ച് ഉയരം വിവാഹാനന്തരം കൊണ്ടുപോകും' എന്നിങ്ങനെയാണ് നമ്മുടെ നാട്ടില്‍ ഇപ്പോഴും വിവാഹപരസ്യങ്ങള്‍. എന്നാല്‍ ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയില്‍ സ്ഥിതി വ്യത്യസ്തമാണ്. മകളുടെ നഗ്നവീഡിയോ കാണിച്ചാണ് ബീജിംഗില്‍ ഒരമ്മ വിവാഹപ്പരസ്യം നല്‍കിയത്.

വിവാഹപ്രായമെത്തിയ പെണ്മക്കളുള്ള ചൈനയിലെ അമ്മമാരുടെ ദുഃഖം അവര്‍ക്കു മാത്രമല്ലേ അറിയൂ? ചൈനയെ ചോര്‍ത്തിയെടുത്ത് മറ്റൊരു വെല്‍‌വെറ്റ് വിപ്ലവം നടത്തികളയമെന്ന് മോഹിച്ചെത്തിയ ഗൂഗിളിനെ പായിച്ചതിനു ശേഷം സ്വന്തം സെര്‍ച്ച് എഞ്ചിനാണ് രാജ്യത്ത് ഉപയോഗിച്ച് വരുന്നത്. നിലവില്‍ അശ്ലീല സൈറ്റുകള്‍ക്കുമേല്‍ ശക്തമായ നിയന്ത്രണം ചൈനയില്‍ സാധ്യവുമാണ്. എന്നാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പരക്കുന്ന അശ്ലീല വീഡിയോകളും ചിത്രങ്ങളും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല അവ അടച്ചിടപ്പെട്ട ഒരു ജനതയുടെ ‘ആത്മാവിഷ്കാര’മായി മാറുകയും ചെയ്തിരിക്കുന്നു.

ഏതായാലും ചൈനീസ് അമ്മയുടെ ഉത്കണ്ഠ 1.5 ദശലക്ഷം പേര്‍ കണ്ട് തൃപ്തിയടഞ്ഞ് കഴിഞ്ഞു. 26-കാരിയായ മകളുടെ വീഡിയോയുടെ പശ്ചാത്തലമായി അവളുടെ അമ്മയുടെ ആകുലത നിറഞ്ഞ സ്വരവും കേള്‍ക്കാം. അവരുടെ വാക്കുകള്‍ മുഴുവന്‍ ഇവിടെ പകര്‍ത്താന്‍ കഴിയില്ല.

അതീവദുഃഖം കലര്‍ന്ന ചില വാചകങ്ങള്‍ സെന്‍സര്‍ ചെയ്യാതെ തരമില്ല. “നമസ്കാരം, ഞാന്‍ ജാന്‍ ലുലു. ഞാന്‍ വൃത്തികെട്ടവളായതിനാല്‍ എനിക്ക് ബോയ്ഫ്രണ്ട്സില്ല. ആര്‍ക്കും എന്നെ വേണ്ട. ഞാന്‍ ഒരു പങ്കാളിയെ തേടുകയാണ്. പുല്ലിനും പുഴുവിനും ഇടമുള്ള ഭൂമിയില്‍, പാമ്പിനും പഴുതാരയ്ക്കും പഴുതുള്ള ഭൂമിയില്‍, എനിക്കും ഒരു പങ്കാളിയെ കിട്ടുമെന്ന് തന്നെ ഞാന്‍ കരുതുന്നു. നിങ്ങള്‍ എന്നെ സഹായിക്കില്ലേ?”

ഇന്‍റര്‍നെറ്റില്‍ ഇത് പ്രചരിച്ചതോടെ ചൈനീസ് നെറ്റിസണ്‍‌മാര്‍ ആകെ രോഷാകുലരായിരിക്കുകയാണ്. ഇന്‍റര്‍നെറ്റ് തുറക്കാന്‍ വയ്യെന്നാണ് അവര്‍ പറയുന്നത്. ലുലുവിന്‍റെ അമ്മയെ നാണം കെട്ടവള്‍ എന്നാണ് അവര്‍ വിളിക്കുന്നത്. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മകള്‍ക്ക് നല്ല അവസരങ്ങള്‍ കിട്ടാനുള്ള ഗിമ്മിക്കാണിതെല്ലാം എന്ന് കരുതുന്നവരുമുണ്ട്.

ഒന്നും വിശ്വസിക്കാന്‍ വയ്യ. ലുലുവിന്‍റെ വീഡിയോ മുഴുവനും ഉറക്കമിളച്ചിരുന്ന് കണ്ട്തിന്‍റെ ക്ഷീണത്തില്‍ വല്ലതും വിളിച്ചു പറയുന്നതാണെങ്കിലോ?

(ദ് മാട്രിമോണി എന്ന ചൈനീസ് സിനിമയിലെ ഒരു രംഗമാണ് ചിത്രത്തില്‍)

വെബ്ദുനിയ വായിക്കുക