ഫേസ്ബുക്ക് പബ്ലിക്ക് കമ്പനിയാകും; ട്വിറ്ററാകില്ല

ശനി, 8 ജനുവരി 2011 (13:13 IST)
PRO
PRO
ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ കീഴടക്കിക്കൊണ്ട് മുന്നേറുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്ക് അടുത്ത വര്‍ഷത്തോടെ പബ്ലിക്ക് കമ്പനിയായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം, ‘സ്വതന്ത്ര’ കമ്പനിയായി നിലകൊള്ളാനാണ് തങ്ങള്‍ക്ക് താല്‍‌പര്യമെന്നും പബ്ലിക്ക് കമ്പനിയാകാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും ട്വിറ്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയില്‍ നിക്ഷേപിക്കാന്‍ സാധ്യതയുള്ള നിക്ഷേപകര്‍ക്ക് അയച്ച 100 പേജ് ഡോക്യുമെന്‍റിലാണ് 2012-ഓടെ ഐ‌പിഓയ്ക്ക് (പബ്ലിക് ഓഫറിംഗിന്) കമ്പനി ഒരുങ്ങുന്നുണ്ടെന്ന് ഫേസ്‌ബുക്ക് അറിയിച്ചിരിക്കുന്നത്.

നിക്ഷേപകരുടെ എണ്ണം 500-ല്‍ അധികമാവുമ്പോള്‍ ഏത് കമ്പനിയും പബ്ലിക്ക് കമ്പനിയായി മാറണം എന്നാണ് അമേരിക്കയിലെ നിയമം. നിക്ഷേപകരുടെ എണ്ണം കൂടുമ്പോള്‍ കമ്പനിയുടെ തന്ത്രപരമായ ചില സാമ്പത്തിക വിവരങ്ങള്‍ പൊതുജന മധ്യത്തില്‍ വയ്ക്കേണ്ടതുണ്ട്. കമ്പനിയെ പറ്റി കൃത്യമായി മനസിലാക്കാനും അതുവഴി നിക്ഷേപിക്കുന്ന പണം നഷ്ടപ്പെടില്ല എന്ന് ഉറപ്പുവരുത്താനും നിക്ഷേപകരെ സഹായിക്കുന്ന നിയമമാണിത്. ഫേസ്‌ബുക്ക് അടുത്തുതന്നെ നിക്ഷേപകരുടെ എണ്ണം 500-ല്‍ അധികമാക്കാന്‍ പദ്ധതിയിടുന്നുണ്ട്.

ഏറ്റവും അധികം സാധ്യതകളുള്ള കമ്പനികളില്‍ ഒന്നാണ് ട്വിറ്ററെന്നും ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന കാര്യങ്ങളില്‍ ഒരു ശതമാനം മാത്രമേ കമ്പനിക്ക ചെയ്യാനായിട്ടുള്ളൂവെന്നും അതിനാല്‍ പബ്ലിക്ക് കമ്പനി ആകുന്ന കാര്യം തങ്ങള്‍ ആലോചിക്കുന്നില്ല എന്നുമാണ് ട്വിറ്ററിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസേ ഡിക്ക് കോസ്റ്റല്ലോ പറഞ്ഞിരിക്കുന്നത്. കൂടുതല്‍ ഉപകരണങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ട്വിറ്റര്‍ എത്തിക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ മുന്‍‌ഗണനയെന്നും കോസ്റ്റല്ലോ പറഞ്ഞു. ഇതിന് വേണ്ടിയുള്‍ല പണം സ്വകാര്യമായി സ്വരൂപിക്കാനാണെത്രെ കമ്പനിയുടെ പദ്ധതി.

ഫേസ്‌ബുക്ക് ആരംഭിച്ചത് 2004-ല്‍ ആണെങ്കിലും 2006-ല്‍ ആരംഭിച്ച ട്വിറ്ററാണ് ട്രാഫിക്കില്‍ വന്‍ കുതിച്ചുകയറ്റം നടത്തി ഗൂഗിള്‍, യാഹൂ തുടങ്ങിയ അതികായന്മാരെപ്പോലും അത്ഭുതപ്പെടുത്തിയത്. എന്നാല്‍, ഫേസ്‌ബുക്ക് പതിയെ ട്വിറ്ററിന് മുകളില്‍ ആധിപത്യം നേടി. ഇപ്പോള്‍ നമ്പര്‍ വണ്‍ സൈറ്റായ ഗൂഗിളിനെ പോലും ചില രാജ്യങ്ങളിലെങ്കിലും ഫേസ്‌ബുക്ക് കടത്തിവെട്ടിയിരിക്കുകയാണ്. ട്വിറ്ററിനുള്ളത് 351 ജീവനക്കാരാണെങ്കില്‍ ഫേസ്‌ബുക്കിന്‍റേത് 1700 ആണ്. ട്വിറ്ററിന് 190 മില്യണ്‍ ഉപയോക്താക്കള്‍ ഉണ്ടെങ്കില്‍ ഫേസ്‌ബുക്കിനുള്ളത് 500 മില്യണ്‍ ഉപയോക്താക്കളാണ്. ഇന്ത്യയില്‍ ഫേസ്‌ബുക്കാണ് ഇപ്പോള്‍ ട്വിറ്ററിനേക്കാള്‍ പ്രിയങ്കരം.

വെബ്ദുനിയ വായിക്കുക