ഫാഷന്‍ ഫിലിം സൈറ്റ് ലിങ്ക് അശ്ലീലത്തിലേക്ക്

ശനി, 23 ജനുവരി 2010 (17:38 IST)
PRO
PRO
ബോളിവുഡില്‍ പ്രിയങ്കാ ചോപ്ര അഭിനയിച്ച് ഹിറ്റാക്കിയ ‘ഫാഷന്‍’ ഫിലിമിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഹാക്കര്‍മാരുടെ ആക്രമണം. മധുബന്‍ഡാര്‍ക്കര്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഫാഷന്‍ ഫിലിം ചിത്രത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ് അശ്ലീല സൈറ്റ് നടത്തിപ്പുക്കാരാണ് ഹാക്ക് ചെയ്തിരിക്കുന്നത്.

ഫിലിം പ്രചാരണത്തിന്റെ ഭാഗമായി തുടങ്ങിയ ഈ വെബ്സൈറ്റിലേക്ക് നിലവില്‍ ഫിലിം വിതരണ കമ്പനിയായ യു ടി വിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ലിങ്ക് നല്‍കിയിരുന്നു. എന്നാല്‍, ഹാക്ക് ചെയ്യപ്പെട്ടതോടെ ഫാഷന്‍ സൈറ്റിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അശ്ലീല സൈറ്റുകളിലേക്കാണ് പോകുന്നത്. സൈറ്റിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത ഹാക്കര്‍മാര്‍ അശ്ലീലം വീഡിയോ, ചിത്രങ്ങളുടെ ലിങ്കുകളാണ് ഹോം പേജില്‍ നല്‍കിയിരിക്കുന്നത്.

ഫാഷന്‍ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ബന്ധാര്‍ക്കറും അറിയിച്ചു. സൈറ്റിനെതിരെ നടന്ന സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാഷന്‍ സൈറ്റിന് പുറമെ ബോളിവുഡുമായി ബന്ധപ്പെട്ടുള്ള നിരവധി വെബ്സൈറ്റുകള്‍ അശ്ലീല സൈറ്റ് ഹാക്കര്‍മാര്‍ ആക്രമിച്ചിട്ടുണ്ട്. ജനപ്രിയ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് ലിങ്ക് മാറ്റം ചെയ്യല്‍ നെറ്റ്ലോകത്ത് പതിവാണ്.

വെബ്ദുനിയ വായിക്കുക